സ്ഫോടനങ്ങള്ക്ക് പിന്നില് തൗക്കീര്?
ദില്ലി: തലസ്ഥാനത്ത് നടന്ന സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നിലെ സൂത്രധാരന്‍ മുജാഹിദ്ദീന്‍-സിമി നേതാവ് അബ്ദുള്‍ സുബന്‍ ഖുറേഷി (തൗക്കീര്‍)യാണെന്ന് സൂചന.
മുംബൈയില്‍ സോഫ്‌റ്റ് വെയര്‍ എഞ്ചീനിയറായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ക്ക് പാക് തീവ്രവാദ സംഘടനയായ ലക്ഷ്‌കര്‍ ഈ തോയ്‌ബയുമായി ബന്ധമുണ്ടോയെന്നും സംശയമുണ്ട്.
സ്‌ഫോടനം സംബന്ധിച്ച് മറ്റു ബലവത്തായ തെളിവുകളൊന്നും ലഭിയ്‌ക്കാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ മുഹാജ്ജിദ്ദീന്റെ പേരില്‍ വന്ന ഇമെയില്‍ സന്ദേശത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.
ഇമെയില്‍ ഉറവിടം മുംബൈയില്‍ നിന്നാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ചെമ്പൂരിലെ ഇലക്ട്രോണിക്സ് ഉപകരണ സ്ഥാപനത്തിലെ സുരക്ഷിതമല്ലാത്ത വൈ-ഫൈ കണക്ഷന്‍ ഉപയോഗിച്ചാണ് സന്ദേശം അയച്ചിരിയ്‌ക്കുന്നത്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് കസ്‌റ്റഡിയിലെടുത്ത 12 പേരെയും വിശദമായി ചോദ്യം ചെയ്‌തു വരികയാണ്.
ഇതില്‍ ബലൂണ്‍ വില്‌പനക്കാരനായ 12 വയസ്സുകാരന്‍ രോഹിതിന്റെ മൊഴി നിര്‍ണായകമാണ്. ഗോപാല്‍ ബില്‍ഡിങിന് സമീപം ചവര്‍ വീപ്പയില്‍ രണ്ട് പേര്‍ ബോംബ് സ്ഥാപിയ്‌ക്കുന്നത് താന്‍ കണ്ടുവെന്നാണ് രോഹിത് അവകാശപ്പെട്ടത്.
രോഹിതിന്റെ വിവരങ്ങളുടെ അടിസ്ഥാനങ്ങളില്‍ പ്രതികളുടെ രേഖാ ചിത്രം തയാറാക്കുന്ന തിരക്കിലാണ് പോലീസ്. ഇതിനിടെ സ്‌ഫോടന പരമ്പരയുടെ സാഹചര്യത്തില്‍ രാജ്യത്താകമാനമുള്ള സുരക്ഷ സാഹചര്യങ്ങള്‍ ആഭ്യന്ത മന്ത്രി ശിവരാജ് പാട്ടീലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.












Click it and Unblock the Notifications