സെസ്: ഇടത് നിര്ണായക യോഗം 19ന്
തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിയ്‌ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇടതുമുന്നണിയുടെ യോഗം 19ന് എകെജി സെന്ററില്‍ ചേരും.
സെസിനുള്ള അപേക്ഷകള്‍ സെപ്‌റ്റംബര്‍ 30ന് മുമ്പ് നല്‌ക്‌മെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇടത് മുന്നണി ധൃതിയില്‍ യോഗം ചേരുന്നത്.
സെസ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം 18ന് ചേരും. സെസിനെക്കുറിച്ച് പഠിയ്‌ക്കാന്‍ പാര്‍ട്ടി നിയോഗിച്ച കാനം രാജേന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും.
മുന്‍നിലപാടുകളില്‍ നിന്നും അയവ് നല്‌കി ഉപാധികളോടെ സെസ് ആകാമെന്ന് ആര്‍എസ്‌പിയും നിലപാട് സ്വീകരിച്ചിട്ടുണ്ട്.
മുന്നണിയിലെ ഘടകകക്ഷികളുമായി ധാരണയിലെത്തിയതിന് ശേഷമെ സെസ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാവൂയെന്ന് സിപിഎം പോളിറ്റ്‌ബ്യൂറോ പാര്‍ട്ടി സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‌കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications