ചിലര് വിദ്യാ വിപണനത്തിന് ശ്രമിയ്ക്കുന്നു; വിഎസ്
വര്‍ക്കല: വിദ്യ കൊണ്ട് പ്രബുദ്ധരാകുകയെന്നാണ് ശ്രീനാരായാണഗുരു ഉദ്‌്‌ബോധിപ്പിച്ചതെങ്കിലും വിദ്യയുടെ വിപണനത്തിലാണ് പലര്‍ക്കും താത്‌പര്യമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ശിവഗിരിയില്‍ ചതയദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയെ കച്ചവടവത്‌ക്കരിയ്‌ക്കാനാണ് പലര്‍ക്കും താത്‌പര്യം. മനുഷ്യ സ്‌നേഹത്തിന്റെയും മാനവിക ഐക്യത്തിന്റെയും ആശയം സ്വന്തം ജീവിതം മാതൃകയാക്കിയാണ് ഗുരു പഠിപ്പിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദില്ലിയില്‍ നടന്ന സ്‌ഫോടനങ്ങള്‍ നിന്ദ്യവും നീചവുമാണെന്ന് വിഎസ് പറഞ്ഞു. തീവ്രവാദത്തിനെതിരെയുള്ള വേണ്ടത്ര ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല.
കേരളത്തിലും വേരുറപ്പിയ്‌ക്കാന്‍ തീവ്രവാദികള്‍ ശ്രമിയ്‌ക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications