Get Updates
Get notified of breaking news, exclusive insights, and must-see stories!

മെറിലിനെ ബാങ്ക് ഓഫ് അമേരിക്ക ഏറ്റെടുക്കുന്നു

ന്യൂയോര്‍ക്ക്‌: വാള്‍ സ്‌ട്രീറ്റിലെ കനത്ത തിരിച്ചടികള്‍ക്ക്‌ പിന്നാലെ പ്രമുഖ അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ലേമാന്‍ ബ്രദേഴ്‌സ്‌ ബാങ്ക്‌ അടച്ചു പൂട്ടുന്നു.

ഓഹരി വിലകള്‍ കുത്തനെ ഇടിയുകയും ബാങ്ക്‌ പാപ്പര്‍ ഹര്‍ജി നല്‌കുമെന്ന വാര്‍ത്തകളും പുറത്തു വന്നതോടെ ജീവനക്കാര്‍ കയ്യില്‍ കിട്ടിയതുമായി ബാങ്ക്‌ ഉപേക്ഷിച്ച്‌ പോയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

സമീപ കാലത്തായി തകര്‍ച്ചയിലാണ്ട അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥയെ കൂടുതല്‍ കുഴപ്പത്തിലേക്ക്‌ വലിച്ചിഴയ്‌ക്കുന്നതാണ്‌ ലേമാന്‍ ബ്രദേഴ്‌സ്‌ ബാങ്കിന്റെ പാപ്പര്‍ വാര്‍ത്തകള്‍.

സ്ഥാപനത്തെ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വരാത്ത സാഹചര്യത്തില്‍ ലേമാന്‍ ബാങ്കധികൃതര്‍ തന്നെ ഫെഡറല്‍ റിസര്‍വ്‌ ബാങ്കിന്‌ പാപ്പര്‍ ഹര്‍ജി സമര്‍പ്പിയ്‌ക്കുകയായിരുന്നു.

ലേമാന്‍ ബാങ്കിന്റ തകര്‍ച്ച ആഗോള ഓഹരി വിപണിയേയും ബാധിച്ചു. 158 വര്‍ഷത്തെ പാരമ്പര്യമുള്ള ബാങ്ക്‌ പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചതും ദില്ലി സ്‌ഫോടന പരമ്പരകളും ഇന്ത്യന്‍ ഓഹരി വിപണിയെയും പിടിച്ചു കുലുക്കി.

സെന്‍സെക്‌സില്‍ ഒറ്റ ദിവസം കൊണ്ട്‌ 850 പോയിന്റും നിഫ്‌റ്റിയില്‍ 250 പോയിന്റുമാണ്‌ ഇടിവ്‌ രേഖപ്പെടുത്തിയത്‌.

ഇതിനൊപ്പം രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത് ഇന്ത്യന്‍ സന്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ ആഘാതമായിട്ടുണ്ട്. 46 ഡോളറോടെ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിരക്കിലാണ്‌ രൂപയിപ്പോള്

ഇതിനിടെ തകര്‍ച്ച അഭിമുഖീകരിച്ച മറ്റൊരു പ്രമുഖ ധനകാര്യ സ്ഥാപനമായ മെറില്‍ ലിഞ്ചിനെ ഏറ്റെടുക്കാന്‍ ബാങ്ക്‌ ഓഫ്‌ അമേരിക്ക മുന്നോട്ടു വന്നിട്ടുണ്ട്.

50 ബില്യണ്‍ ഡോളറിന്‌ മെറിലിനെ വിലയ്‌ക്കെടുക്കാനാണ്‌ ബാങ്ക്‌ ഓഫ്‌ അമേരിക്ക തയാറായിരിക്കുന്നത്‌. മെറില്‍ ലിഞ്ച്‌ സ്വന്തമാകുന്നതോടെ യുഎസിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായി ബാങ്ക്‌ ഓഫ്‌ അമേരിക്ക മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+