Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യം കമ്പ്യൂട്ടേഴ്സ് 4500 പേരെ പിരിച്ചുവിടാനൊരുങ്ങുന്നു

Satyam Computersഹൈദരാബാദ്‌: ഇന്ത്യയിലെ നാലാമത്തെ പ്രമുഖ ഐടി കമ്പനിയായ സത്യം കമ്പ്യൂട്ടേഴ്‌സ്‌ 4500 ജീവനക്കാരെ പിരിച്ചു വിടാന്‍ ആലോചിയ്‌ക്കുന്നതായി സൂചന.

കമ്പനിയിലെ 1500 ഓളം ജീവനക്കാരെ കഴിവ്‌ മെച്ചപ്പെടുത്താനുള്ള പദ്ധതിയില്‍ പെടുത്തിയിരിക്കുകയാണ്‌. ഇതിനര്‍ഥം ഇവര്‍ ഏതു സമയവും കമ്പനിയ്ക്ക് പുറത്താവുമെന്ന്‌ തന്നെയാണ്‌.

ഇതു കൂടാതെ മൂവായിരത്തോളം ജീവനക്കാര്‍ക്ക്‌ ഇന്‍ക്രിമെന്റ്‌ വര്‍ദ്ധനയും നല്‌കിയിട്ടില്ല. ഇവരെയും പതുക്കെ ഒഴിവാക്കുമെന്ന്‌ തന്നെയാണ്‌ സൂചന.

കഴിഞ്ഞ വെള്ളിയാഴ്‌ച എല്ലാ ജീവനക്കാര്‍ക്കും കമ്പനി അധ്യക്ഷന്‍ രാംലിംഗ രാജുവിന്റെ ഇമെയില്‍ സന്ദേശം ലഭിച്ചിരുന്നു. ജീവക്കാര്‍ വസ്‌ത്രധാരണത്തില്‍ നന്നായി ശ്രദ്ധിയ്‌ക്കണമെന്നും അല്ലെങ്കില്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്നുമൊക്കെയായിരുന്നു ഇമെയിലിലെ ഉള്ളടക്കം.

കഴിഞ്ഞയാഴ്‌ച മാത്രം പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവിധ ഓഫീസുകളിലെ 400 ഓളം ജീവനക്കാര്‍ക്ക്‌ മാത്രം കമ്പനി പിങ്ക്‌ സ്ലിപ്‌ (പിരിച്ചുവിടല്‍ നോട്ടീസ്‌) നല്‌കിയിരുന്നു.

ഇമെയില്‍ ലഭിച്ചതിന്‌ ശേഷം ഇന്‍ക്രിമെന്റ്‌ തടഞ്ഞുവെച്ച മൂവായിരത്തോളം ജീവനക്കാരില്‍ ഒട്ടേറെ പേര്‍ ജോലി രാജിവെച്ചുവെന്നാണ്‌ അറിയുന്നത്‌‌. എന്നാലിതിന്റെ യഥാര്‍ഥ കണക്ക്‌ പുറത്തു വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+