ലീഗ്‌ ദേശീയ പ്രസിഡന്റായി ഇ. അഹമ്മദിനെ തിരഞ്ഞെടുത്തു
ദില്ലി: ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റായി കേന്ദ്രമന്ത്രി ഇ. അഹമ്മദിനെ തിരഞ്ഞെടുത്തു. മുസ്ലിം ലീഗിന്റെ അഞ്ചാമത്തെ പ്രസിഡന്റാണ് അഹമ്മദ്.
ജിഎം ബനാത് വാലയുടെ മരണത്തെത്തുടര്ന്നാണ് ലീഗ് പുതിയ ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ജനറല് സെക്രട്ടറിയായിരുന്ന അഹമ്മദ് പ്രസിഡന്റായതിനെത്തുടര്ന്ന് വൈസ് പ്രസിഡന്റായിരുന്ന പ്രൊഫസര് ഖാദര് മൊഹിയുദ്ദീനെ പുതിയ ജനറല് സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ട്.
വൈസ് പ്രസിഡന്റുമാരായി അഡ്വക്കറ്റ് അഹമ്മദ് ബക്ഷ്(രാജസ്ഥാന്), അഡ്വക്കറ്റ് ഇക്ബാല് അഹമ്മദ്(ഉത്തര്പ്രദേശ്) എന്നിവരും സെക്രട്ടറിമാരായി അബ്ദുള് സമദ് സമദാനി(കേരളം), നയിം അക്തര്(ബീഹാര്), മുഹമ്മദ് ഇസ്മയില് ബനാത്ത് വാല( മഹാരാഷ്ട്ര), ഷഹിന്ഷാ ജഹാംഗീര്(പശ്ചിമബംഗാള്), ഖൊറം ഒമര്(ദില്ലി) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
അഞ്ചു സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റിന്റെയും സ്ഥാനങ്ങള് പുതിയതായി സൃഷ്ടിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഐകകണ്ഠേനയായിരുന്നുവെന്ന് തീരുമാനം പ്രഖ്യാപിച്ച സംസ്ഥാന അധ്യക്ഷന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള് അറിയിച്ചു.












Click it and Unblock the Notifications