Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തില്‍ ക്രിസ്‌ത്യന്‍ പള്ളികള്‍ക്കുനേരെ ആക്രമണം

മംഗലാപുരം: ദക്ഷിണ കര്‍ണാടകത്തില്‍ ക്രിസ്‌ത്യന്‍ ആരാധനാലായങ്ങള്‍ക്കുനേരെ വ്യാപകമായ ആക്രമണം. ദക്ഷണി കനറ, ഉഡുപ്പി, ചിക്‌മംഗ്ലൂര്‍ ജില്ലകളിലെ പത്തോളം പള്ളികള്‍ക്കുനേരെയാണ്‌ അക്രമമുണ്ടായത്‌.

അക്രമത്തില്‍ രണ്ട്‌ വൈദികര്‍, മൂന്ന്‌ മാധ്യമപ്രവര്‍ത്തകര്‍, എട്ട്‌ പൊലീസുകാര്‍ എന്നിവരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ്‌ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

മതപരിവര്‍ത്തനം ആരോപിച്ചാണ്‌ അക്രമം. സംഭവവുമായി ബന്ധപ്പെട്ട്‌ ബജ്‌ രംഗ്‌ ദള്‍ പ്രവര്‍ത്തകരുള്‍പ്പെടെ 15 പേരെ പൊലീസ്‌ അറസ്റ്റുചെയ്‌തിട്ടുണ്ട്‌. 32പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.

കങ്കനാടിയിലെ ആല്‍ഫ സെന്റര്‍, മിലാഗ്രസ്‌ കോണ്‍വെന്റിനടുത്തുള്ള പ്രാര്‍ത്ഥനാലയം, ഫല്‍നീരിനടുത്ത കൊട്‌കല്‍ തമിഴ്‌ ചര്‍ച്ച്‌, ചിക്‌മംഗ്ലൂരിലെ ജയപുരം, മശുഡു, സിങ്‌ടഗി ദേവാലയങ്ങള്‍, ഉഡുപ്പി, ശിരൂര്‍, ജയപൂര്‍ എന്നിവിടങ്ങളിലെ പ്രാര്‍ത്ഥനാലയങ്ങള്‍ എന്നിവയാണ്‌ ആക്രമിക്കപ്പെട്ടത്‌.

ഞായറാഴ്‌ച രാവിലെ കുര്‍ബാന നടന്നുകൊണ്ടിരിക്കെ ഒരേ സമയത്ത്‌ ആസൂത്രിതമായ നിലയില്‍ എല്ലായിടത്തും ആക്രമണം നടക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന്‌ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്‌ മംഗലാപുരത്തെത്തുകയും ഭരണാധികാരികളുമായി ചര്‍ച്ച നടത്തുകയും ചെയ്‌തിട്ടുണ്ട്‌.

മതപരിവര്‍ത്തനം നടന്നുവെന്ന്‌ പറയപ്പെടുന്നു ന്യൂലൈഫുമായി തങ്ങള്‍ക്ക്‌ ബന്ധമില്ലെന്ന്‌ ക്രൈസ്‌തവസഭാവൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്‌. ഞായറാഴ്‌ച വൈകീട്ട്‌ സംഭവത്തില്‍ പ്രതിഷേധിച്ച്‌ പ്രകടനം നടത്തുകയും റോഡ്‌ ഉപരോധിക്കുകയും ചെയ്‌ത വിശ്വാസികള്‍ക്കുനേരെ പൊലീസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തി. ഇതില്‍ ഒരു കന്യാസ്‌ത്രീയ്‌ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+