കരുണാകരനെ ഐസിയുവില്‍ നിന്നും മുറിയിലേയ്‌ക്ക്‌ മാറ്റി
ചെന്നൈ: വെല്ലൂര് ക്രിസ്ത്യന് മെഡിക്കല് കോളെജ് ആശുപത്രിയില് ചികിത്സയില്ക്കഴിയുന്ന മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ കരുണാകരനെ തിങ്കളാഴ്ച ഐസിയുവില് നിന്നും മുറിയിലേയ്ക്ക് മാറ്റി.
കരുണാകരന്റെ ആരോഗ്യനില ഇപ്പോള് തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്മാര് അറിയിച്ചു. ഇപ്പോള് പരസഹായത്തോടെ എഴുന്നേറ്റിരിയ്ക്കാന് അദ്ദേഹത്തിന് കഴിയുന്നുണ്ട്.
മുറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണെങ്കിലും ന്യൂറോ ഫിസിയോ തെറാപ്പിയും മറ്റു ചികിത്സകളും തുടരുമെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.
ശ്വാസകോശത്തിലെ അണുബാധ കൂടിയതിനെത്തുടര്ന്ന് സെപ്റ്റംബര് 7നാണ് അദ്ദേഹത്തെ വെല്ലൂര് ക്രിസ്ത്യന് മെഡിക്കല് കോളെജ് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications