വനിതാ ക്യാപ്‌റ്റനെ മാനഭംഗപ്പെടുത്തിയ മേജര്‍ ജനറലിനെ പിരിച്ചുവിട്ടു
ദില്ലി: കരസേനയിലെ വനിതാ ക്യാപ്റ്റനെ മാനഭംഗപ്പെടുത്തിയ മേജര് ജനറലിനെ പട്ടാളക്കോടതി സര്വ്വീസില് നിന്നും പിരിച്ചുവിട്ടു. മേജര് ജനറല് എ.കെ ലാലിനെയാണ് സര്വ്വീസില് നിന്നും പിരിച്ചുവിട്ടത്.
ജമ്മുകശ്മീരിലെ ലേയിലെ വസതിയില്വച്ച് വനിതാ ക്യാപ്റ്റനെ മാനഭംഗപ്പെടുത്തിയെന്നാണ് ലാലിനെതിരെയുള്ള പരാതി. കരസേനയിലെ ജനറല് കോര്ട്ട് മാഷ്യല് ശനിയാഴ്ച വിധിച്ച ശിക്ഷ ശരിവയ്ക്കപ്പെടുകയാണെങ്കില് ലാലിന് പെന്ഷന്, വിമക്തഭടന് എന്ന നിലയിലുള്ള ആനുകൂല്യങ്ങള് എന്നിവ നഷ്ടപ്പെടും.
രാജ്യത്തെ സേനാചരിത്രത്തില് ഇതാദ്യമായാണ് ഇത്തരത്തിലൊരു നടപടിയുണ്ടാകുന്നത്. ലേയില് മൂന്നാം ഇന്ഫന്ട്രി ഡിവിഷന്റെ ജനറല് ഓഫീസര് കമാന്ഡിങ് ആയിരിക്കെ ധ്യാനക്ലാസുകള് സംഘടിപ്പിക്കാനെന്ന വ്യാജേന വീട്ടില് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ക്യാപ്റ്റന് നേഹാ റാവത്ത് ആണ് ലാലിനെതിരെ പരാതി നല്കിയത്.
ഇന്ത്യന് ശിക്ഷാനിയമത്തില് മാനഭംഗത്തിനുള്ള 354ാം വകുപ്പും സേനാനിയമത്തിലെ 69ാം വകുപ്പും അനുസരിച്ചാണ് പട്ടാളക്കോടതി കേസ് വിചാരണ നടത്തിയത്. സാക്ഷികളെ സ്വാധീനിക്കാന് ശ്രമിച്ചുവെന്നതുള്പ്പടെ മറ്റുരണ്ടുകുറ്റങ്ങള് ലാലിനെതിരെ വേറെയും ചുമത്തിയിരുന്നു.
കുറ്റങ്ങള് ലാല് നിഷേധിച്ചിരുന്നുവെങ്കിലും ഇയാള് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പട്ടാളക്കോടതി വിധിച്ച ശിക്ഷ കരസേനാ മേധാവി ജനറല് ദീപക് കപൂര് ശരിവെയ്ക്കണം. അതിന് മുമ്പും ശേഷവും അദ്ദേഹത്തിന് അപ്പീല് നല്കാം.












Click it and Unblock the Notifications