മംഗലാപുരത്ത്‌ വിശ്വാസികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി
മംഗലാപുരം: ദക്ഷിണ കര്ണാടകത്തില് ഞായറാഴ്ച പള്ളികള്ക്കുനേരെ ആക്രമണം നടത്തിയ മുഴുവന് പേരെയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന് മതവിശ്വാസികള് നടത്തിയ മാര്ച്ച് അക്രമാസക്തമായി.
ഞായറാഴ്ച ആക്രമിക്കപ്പെട്ട മിലാഗ്രിസ് പള്ളിക്ക് സമീപം പൊലീസും പ്രതിഷേധക്കാരും തമ്മില് ഏറ്റുമുട്ടി. മാര്ച്ച് പിരിച്ചുവിടാന് വേണ്ടി പൊലീസ് ബലംപ്രയോഗിച്ചതിനെത്തുടര്ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ആയിരത്തിലേറെപ്പേര് മാര്ച്ചില് പങ്കെടുത്തിരുന്നു. സംഘര്ഷത്തില് ഒട്ടേറെപ്പേര്ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാര്ക്കുനേരെ പൊലീസ് ലാത്തിവീശിയതിനെത്തുടര്ന്ന് പൊലീസിന് നേരെ കല്ലേറുണ്ടായി. സമരക്കാരെ പിരിച്ചുവിടാനായി പൊലീസ് ഗ്രനേഡും കണ്ണീര് വാതകവും പ്രയോഗിച്ചു.
ഒരു പൊലീസ് ജീപ്പിനും ഏതാനും ചില സ്വകാര്യ വാഹനങ്ങള്ക്കും സംഘര്ഷത്തില് കേടുപാടുകള് പറ്റിയിട്ടുണ്ട്. കുര്ബാന നടക്കുകയായിരുന്ന മിലാഗ്രസ് പള്ളി പരിസരത്ത് പൊലീസ് പ്രവേശിച്ചത് വിശ്വാസികളെ പ്രകോപിപ്പിച്ചു.
ദക്ഷിണ കര്ണാടകത്തിലെ ഉഡുപ്പി, ചിക്മംഗ്ലൂര്, ദക്ഷിണ കന്നഡ ജില്ലകളില് ക്രിസ്ത്യന് പള്ളികള്ക്കുനേരെ ഞായറാഴ്ച വ്യാപകമായ അക്രമമുണ്ടായിരുന്നു. ഇതിനെത്തുടര്ന്ന് മംഗലാപുരത്തെയും സമീപപ്രദേശങ്ങളിലെയും പള്ളികള്ക്ക് പൊലീസ് കാവല് ഏര്പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ചവരെ മംഗലാപുരം നഗരപരിധിയില് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications