ഭീകരര്‍ മുംബൈ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്‌
മുംബൈ: ഭീകരര് അടുത്തതായി ലക്ഷ്യം വയ്ക്കുന്നത് മുംബൈ നഗരത്തെയാണെന്ന സൂചനകള് നല്കുന്ന ഭീഷണി സന്ദേശങ്ങള് പ്രചരിക്കുന്നു.
ദില്ലിയിലെ സ്ഫോടന പരമ്പര നടന്ന് മിനിറ്റുകള്ക്കുള്ളില് അടുത്ത സ്ഫോടനം മുംബൈയിലായിരിക്കുമെന്ന് പറഞ്ഞുകൊണ്ട് ദില്ലിയിലെ എയര്ഇന്ത്യാ കോള്സെന്റര് ഓഫീസില് ലഭിച്ച അജ്ഞാത ഫോണ് സന്ദേശമാണ് ഇതില് ആദ്യത്തേത്.
ശനിയാഴ്ച വൈകീട്ട് ഏഴുമണിയ്ക്കാണ് ഈ ഫോണ് സന്ദേശം ലഭിച്ചതെന്ന് എയര് ഇന്ത്യാ വക്താവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഉടന് തന്നെ ഈ വിവരം മുംബൈ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.
ഇത് കൂടാതെ ഇന്ത്യന് മുജാഹീദീന്റെ പുതിയ ഇമെയില് സന്ദേശത്തില് മുംബൈയ്ക്കെതിരെ ഭീഷണിയുണ്ട്. ദില്ലിയില് സ്ഫോടനം നടത്തിയശേഷം ഭീകരസംഘടന അയച്ച സന്ദേശത്തില് ഗുജറാത്തും മഹാരാഷ്ട്രയും ലക്ഷ്യമിടുന്നതായി വെളിപ്പെടുത്തലുണ്ട്. ടെലിവിഷന് ചാനലുകള്ക്കാണ് ഈ സന്ദേശവും അയച്ചിരിക്കുന്നത്.
ഞായറാഴ്ച ഗണേശോത്സവത്തിന്റെ സമാപന ദിവസമായതിനാല് ഒട്ടേറെയാളുകള് തെരുവിലിറങ്ങുമെന്നതിനാല് പൊലീസ് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്പ്പെടുത്തിയിരുന്നത്. നഗരത്തിലെ എയര്ഇന്ത്യാ സ്ഥാപനങ്ങള്ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇതുവരെ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്രുചെയ്തവരില് ഒരാള്പോലും ഇന്ത്യന് മുജാഹീദീനില്പ്പെടുന്നവരല്ലെന്നും സന്ദേശത്തില് പറയുന്നുണ്ട്. അഹമ്മദാബാദ് സ്ഫോടനത്തിനായി ഉപയോഗിച്ച കാറിന്റെ ചിത്രവും സന്ദേശത്തോടൊപ്പം അയച്ചിട്ടുണ്ട്.
പുതിയ ഇ-മെയിലിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുകയാണ്. ഇതിനിടെ സപ്തംബര് 14നും 16നും ഇടയില് മുംബൈയില് സ്ഫോടനം നടത്താന് ഭീകരര് പദ്ധതിയിടുന്നുണ്ടെന്ന് ഇന്റലിജന്സ് ബ്യൂറോ സംസ്ഥാന സര്ക്കാറിനും സിറ്റി പൊലീസിനും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നഗരത്തിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലൊക്കെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications