തീവ്രവാദികള്‍ക്ക്‌ അതിര്‍ത്തിയ്‌ക്കപ്പുറത്തു നിന്ന്‌ സഹായം; ആന്റണി
ദില്ലി: തീവ്രവാദികള്ക്ക് അതിര്ത്തിയ്ക്കപ്പുറത്തു നിന്ന് സഹായം ലഭ്യമാകുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. പാക് സഹായത്തോടെയാണ് തീവ്രവാദികള് ഇന്ത്യന് നഗരങ്ങള് ആക്രമിയ്ക്കുന്നത്.
തീവ്രവാദികളെ പ്രതിരോധിയ്ക്കുന്ന കാര്യത്തില് കൂടുതല് ജാഗ്രത പാലിയ്ക്കാന് അതിര്ത്തിയിലെ സൈനികര്ക്ക് നിര്ദേശം നല്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അതിര്ത്തി കടന്നുള്ള ഭീകര പ്രവര്ത്തനങ്ങള് സമീപകാലത്ത് വര്ദ്ധിച്ചിട്ടുണ്ട്. എന്നാല് ഇത്തരം പ്രവണതകള് നേരിടാന് ഇന്ത്യന് സൈന്യം സജ്ജമാണ്.
ദില്ലിയില് മാധ്യമ പ്രവര്ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications