ശബരിയുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: ടോട്ടല്‍ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശബരീനാഥിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഢീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. ശബരിയെ ചൊവ്വാഴ്‌ച വൈകിട്ട് 4.50വരെ പോലീസ് കസ്‌റ്റഡിയില്‍ റിമാന്റ് ചെയ്‌തു. അഞ്ച് ദിവസത്തേക്ക് കൂടി ശബരിയെ കസ്‌റ്റഡിയില്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‌കിയിരുന്നത്.
ഇതിനിടെ ടോട്‌സ് മ്യൂസിക് നിര്‍മിച്ച ആല്‍ബത്തില്‍ അഭിനയിച്ചതിന് 15 ലക്ഷം വാങ്ങിയ സിനിമാ നടിയെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ഇവരെ അടുത്തു തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചനകള്‍.
ഇത് കൂടാതെ ശബരിയുടെ പക്കല്‍ നിന്നും 85 ലക്ഷം രൂപ വാങ്ങിയതായി കണ്ടെത്തിയ ധനലക്ഷ്‌മി ബാങ്ക് ജീവനക്കാരനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications