Get Updates
Get notified of breaking news, exclusive insights, and must-see stories!

13കാരിയുടെ മരണം: മാതാവും കാമുകനും അറസ്റ്റില്‍

കടുത്തുരുത്തി: പതിമൂന്നുകാരി പെണ്‍കുട്ടി വിഷം ഉള്ളില്‍ ചെന്ന്‌ മരിച്ച സംഭവത്തില്‍ മാതാവിനെയും കാമുകനെയും കടത്തുരുത്തി പോലീസ്‌ അറസ്‌റ്റു ചെയ്‌തു. പെണ്‍കുട്ടിയുടെ മാതാവ്‌ ഓമന(37), ഇവരുടെ കാമുകന്‍ നവാസ്‌ (22) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌.

കല്‍പറ്റ പയ്യില്‍ പരേതനായ രാജന്റെ മകള്‍ പ്രസീത (13)യാണ്‌ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞത്‌. കഴിഞ്ഞ വെള്ളിയാഴച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

കഴിഞ്ഞ 15 ദിവസമായി ഞീഴുര്‍ പാറശേരിയില്‍ വാടകയ്‌ക്ക്‌ വീടെടുത്ത്‌ ഇവര്‍ താമസിയ്‌ക്കുകയായിരുന്നു. വീടിനടുത്തുള്ള തോട്ടത്തില്‍ കളിയ്‌ക്കാന്‍ പോയ പ്രസീത കുഴഞ്ഞു വീഴുകയും ആശുപത്രിയിലേക്ക്‌ കൊണ്ടും പോകും വഴി മരിയ്‌ക്കുകയുമായിരുന്നു.

കുട്ടിയ്‌ക്ക്‌ പാമ്പു കടിയേറ്റതാണെന്നാണ്‌ ഓമന ആശുപത്രിയില്‍ പറഞ്ഞിരുന്നത്‌. എന്നാല്‍ മരണകാരണം വിഷം ഉള്ളില്‍ ചെന്നതാണെന്ന്‌ മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ ഈ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന്‌ കേസന്വേഷിച്ച പോലീസാണ്‌ മരണത്തിന്‌ പിന്നില്‍ ഓമനയാണെന്ന്‌ കണ്ടെത്തിയത്‌. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ നല്‌കുന്ന വിശദീകരണം ഇങ്ങനെയാണ്‌.
ഓമനയുടെ ഭര്‍ത്താവായ രാജന്‍ അഞ്ച്‌ വര്‍ഷം മുമ്പ്‌ മരിച്ചിരുന്നു. ഇതിന്‌ ശേഷം അയല്‍വാസിയായ നവാസുമായി സ്‌നേഹത്തിലായി. അമ്മയും കാമുകനുമായുള്ള അവിഹിത ബന്ധം നേരില്‍ കണ്ട പ്രസീത അമ്മയുമായി വഴക്കുണ്ടാക്കിയിരുന്നു.

ഇതേ തുടര്‍ന്നാണ്‌ ഓമന മകള്‍ക്ക്‌ കഞ്ഞിവെള്ളത്തില്‍ കീടനാശിനി കലക്കി നല്‌കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. ഓമനയ്‌ക്ക്‌ പ്രസീതയെക്കൂടാതെ 14 വയസ്സുള്ള മറ്റൊരു മകള്‍ കൂടിയുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+