Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരി വിപണിയിലെ പതനം തുടരുന്നു

മുംബൈ: അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ച ആഗോള ഓഹരി വിപണിയില്‍ ചൊവ്വാഴ്‌ചയും പ്രതിഫലിച്ചു.

ഇന്ത്യന്‍ ഓഹരി വിപണിയായ സെന്‍സെക്‌സില്‍ 480 പോയിന്റ്‌ നഷ്ടത്തില്‍ 13,052 പോയിന്റിലാണ്‌ ചൊവ്വാഴ്‌ച വ്യാപാരം ആംഭിച്ചത്‌. ദേശീയ സൂചികയായ നിഫ്‌റ്റിയിലും തുടക്കത്തില്‍ തന്നെ തകര്‍ച്ച ദൃശ്യമായിരുന്നു. 153 പോയിന്റ്‌ ഇടിഞ്ഞ്‌ 3919 വരെ സൂചികയില്‍ ഇടിവ്‌ രേഖപ്പെടുത്തി.

വിപ്രോ, ഐസിഐസി ബാങ്ക്‌, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍, സത്യം, റിലയന്‍സ്‌ പവര്‍ ടാറ്റ സ്റ്റീല്‍ എന്നിവയുടെ ഓഹരികള്‍ക്കെല്ലാം തകര്‍ച്ച നേരിട്ടുണ്ട്‌.

അമേരിക്കയിലെ സബ്‌പ്രൈം പ്രതിസന്ധി മൂലം തകര്‍ച്ച നേരിട്ട ലേമാന്‍ ബ്രദേഴ്‌സിന്റെയും മെറില്‍ ലിഞ്ചിന്റെയും പതനം തിങ്കളാഴ്‌ച ഇന്ത്യന്‍ ഓഹരി വിപണിയെ കാര്യമായി ബാധിച്ചിരുന്നു.

ഓഹരി വിപണിയിലെ തകര്‍ച്ചയ്‌ക്കൊപ്പം രൂപയുടെ മൂല്യത്തകര്‍ച്ച കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്‌. ഡോളറിനെതിരെ 48 പൈസ കൂടി നഷ്ടപ്പെട്ട രൂപയുടെ മൂല്യമിപ്പോള്‍ 46.53 ആണ്‌. തിങ്കളാഴ്‌ച 46.05 ആയിരുന്നു രൂപയുടെ മൂല്യം.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+