ദില്ലി സ്‌ഫോടനം: അഭിഷേക്‌ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന്‌ ബച്ചന്‍
മുംബൈ: ശനിയാഴ്ച ദില്ലിയിലെ കൊണാട്ട് പ്ലേസിന് സമീപമുണ്ടായ സ്ഫോടനത്തില് നിന്നും ബോളിവുഡ് താരം അഭിഷേക് ബച്ചന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പിതാവ് അമിതാഭ് ബച്ചന്.
കൊണാട്ട് പ്ലേസില് ഒരു ചടങ്ങില് പങ്കെടുക്കാനായി പുറപ്പെട്ട അഭിഷേകിന് ഗതാഗതക്കുരുക്കുമൂലം കൃത്യസമയത്ത് സ്ഥലത്തെത്താനായില്ല. സമയം കഴിഞ്ഞപ്പോള് അഭിഷേക് ഡ്രൈവറോട് വണ്ടി തിരിച്ച് വിടാന് ആവശ്യപ്പെടുകയായിരുന്നുവത്രേ.
അഭിഷേകിന്റെ വണ്ടി തിരിച്ച് പോരുന്നതിന് പിന്നാലെയാണ് സ്ഫോടനം നടന്നത്. ഉടന്തന്നെ അഭിഷേക് പിതാവിനെ വിളിച്ച് താന് സുരക്ഷിതനാണെന്ന് അറിയിച്ചുവത്രേ. അമിതാഭ് ബച്ചന് സ്വന്തം ബ്ലോഗിലാണ് ഇക്കാര്യങ്ങള് വ്യക്തമാക്കിയിരിക്കുന്നത്.
സ്ഫോടനപരമ്പരയുണ്ടായ സാഹചര്യത്തില് ദില്ലി 6 എന്ന ചിത്രത്തിന്റെ നിര്മ്മാതാക്കള് ഈ സംരംഭവുമായി മുന്നോട്ടുപോകുമോയെന്ന് തനിക്കറിയില്ലെന്നും ബച്ചന് ബ്ലോഗില് പറയുന്നു.
ചിത്രത്തിനായി അഭിഷേക് കുറച്ച് രംഗങ്ങളില് അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണവുമായി മുന്നോട്ട് പോകണോയെന്നകാര്യത്തില് തീരുമാനമെടുക്കാന് അഭിഷേക് നിര്മ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും ബച്ചന് വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications