വിമാനയാത്രാ വിവാദം: ജോസഫും ലക്ഷ്‌മിയും ഹാജരായി
ചെന്നൈ: വിമാനയാത്രാ വിവാദക്കേസില് മുന് പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫും പരാതിക്കാരിയായ ലക്ഷ്മി ഗോപകുമാറും കോടതിയില് ഹാജരായി.
ചെന്നൈയിലെ ആലന്തൂര് കോടതിയിലാണ് ഇരുവരും ഹാജരായത്. കേസില് ചൊവ്വാഴ്ച സാക്ഷിവിസ്താരം തുടങ്ങി. രഹസ്യമായാണ് വിസ്താരം നടക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഐജി ബി സന്ധ്യ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്ട്ട് സംസ്ഥാന സര്ക്കാര് ചൊവ്വാഴ്ച കോടതിയില് സമര്പ്പിച്ചു. കേസ് ആദ്യം അന്വേഷിച്ച ബി സന്ധ്യയുടെ റിപ്പോര്ട്ടിന്റെ അസല് ഹാജരാക്കണമെന്ന് ചെന്നൈ പൊലീസ് ആലന്തൂര് കോടതിയില് ഹര്ജി നല്കിയിരുന്നു.
കിങ്ഫിഷര് വിമാനത്തില് യാത്രചെയ്യുന്നതിനിടെ സഹയാത്രികയായ ലക്ഷ്മി ഗോപകുമാറിനോട് ജോസഫ് അപമര്യാദയായി പെരുമാറിയെന്നതാണ് കേസ്. വിവാദത്തെത്തുടര്ന്നാണ് ജോസഫ് പൊതുമരാമത്ത് മന്ത്രിസ്ഥാനം രാജിവച്ചത്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications