Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയിലെ ഐടി കമ്പനികളില്‍ കോണ്ടം മെഷിന്‍ സ്ഥാപിക്കുന്നു

Call centreഹൈദരാബാദ്‌: ഐടി, കോള്‍ സെന്റര്‍ ജീവനക്കാര്‍ക്കിടയില്‍ എയ്‌ഡ്‌സ്‌ രോഗം പകരുന്നത്‌ തടയാനായി സ്ഥാപനങ്ങളില്‍ കോണ്ടം വെന്റിംങ്‌ യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ ആന്ധ്ര പ്രദേശ്‌ സ്റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി പദ്ധതിയിടുന്നു.

ഇതിനായി ഐടി കമ്പനികള്‍, കോള്‍ സെന്ററുകള്‍, ബിപിഒ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളെ സമീപിച്ച്‌ കോണ്ടം യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ആവശ്യത്തെക്കുറിച്ച്‌ ബോധവല്‍ക്കരിയ്‌ക്കാനും തങ്ങളുടെ പദ്ധതിയ്‌ക്ക്‌ പിന്തുണ നേടാനും സൊസൈറ്റി അധികൃതര്‍ ശ്രമം തുടങ്ങി.

ഈ പദ്ധതി സജീവ പരിഗണനയിലാണ്‌ ഇത്തരം സ്ഥാപനങ്ങളില്‍ വൈകാതെതന്നെ കോണ്ടം വെന്റിങ്‌ മെഷിനുകള്‍ സ്ഥാപിയ്‌ക്കും- സൊസൈറ്റി പ്രോജക്ട്‌ ഡയറക്ടര്‍ ചന്ദ്രവദന്‍ പറഞ്ഞു.

എന്നാല്‍ പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ഏതൊക്കെ കമ്പനികളാണ്‌ യന്ത്രം സ്ഥാപിക്കാന്‍ തയ്യാറായത്‌ എന്നുള്ള കാര്യങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല. കോണ്ടം മെഷിനുകള്‍ സ്ഥാപിക്കാന്‍ സന്നദ്ധത കാണിച്ച കമ്പനികള്‍ അവരുടെ പേരുകള്‍ പുറത്തുവിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത്തരത്തില്‍ വാര്‍ത്ത വന്നാല്‍ സ്ഥാപനത്തിന്റെ പേരിനെ അത്‌ ബാധിക്കുമെന്നാണ്‌ അവര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാത്രികാല ജോലി ഷിഫ്‌റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഐടി, കോള്‍ സെന്റര്‍ മേഖലയിലുള്ളവരില്‍ എയ്‌ഡ്‌സ്‌ പകരുന്നത്‌ വര്‍ധിക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ജോലിയുടെ രീതികളും സമയവും മറ്റും ജീവനക്കാരെ ഒന്നിലേറെ ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുകുയം അത്തരം കാര്യങ്ങള്‍ സാധാരണമാവുകയും ചെയ്യുന്നുണ്ട്‌.

പ്രത്യേകിച്ചും രാത്രി ഷിഫ്‌റ്റുകളില്‍ ജോലിചെയ്യുന്നവര്‍ക്കിയിലാണ്‌ ഈ ഭീഷണി കൂടുതലായും നിലനില്‍ക്കുന്നത്‌. ഇത്തരക്കാര്‍ക്ക്‌ സുരക്ഷിതമായ ലൈംഗിക ബന്ധത്തിനുള്ള അവസരമൊരുക്കി എച്ച്‌ഐവി ബാധ തടയുക എന്ന ഉദ്ദേശത്തോടുകൂടിയാണ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍











Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+