Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ ആവശ്യപ്പെട്ടാല് രാജി: പാട്ടീല്

I will quit when Sonia tells me: Patilദില്ലി: പാര്‍ട്ടി നേതൃത്വം തനിയ്‌ക്കൊപ്പമില്ലെങ്കില്‍ രാജിവെയ്‌ക്കാന്‍ തയാറാണെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ്‌ പാട്ടീല്‍.

സോണിയ ഗാന്ധി ആവശ്യപ്പെട്ടാല്‍ ഞാന്‍ രാജി വെയ്ക്കും.കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ താന്‍ ആഭ്യന്തര മന്ത്രിയായി തുടരുകയുള്ളൂവെന്ന്‌ ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ പാട്ടീല്‍ പറഞ്ഞത്‌.

ദില്ലി സ്‌ഫോടന പരമ്പരകള്‍ അരങ്ങേറിയ ദിവസം താന്‍ മൂന്നു തവണ വസ്‌ത്രം മാറിയെന്ന വിമര്‍ശനത്തെ പാട്ടീല്‍ ന്യായീകരിച്ചു.

നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ ഒരാളുടെ നയങ്ങളെ കുറ്റപ്പെടുത്താം. എന്നാല്‍ അയാളുടെ വസ്‌ത്രങ്ങളെ പഴിയ്‌ക്കരുതെന്ന്‌ പാട്ടീല്‍ പറഞ്ഞു. താന്‍ ഗ്രൂപ്പുകള്‍ക്ക്‌ അതീതനാണെന്നും അദ്ദേഹം പറഞ്ഞു.

എനിയ്‌ക്ക്‌ ഗ്രൂപ്പുകളില്ല. കുറ്റമറ്റ ഔദ്യോഗിക ജീവിതമാണ്‌ ഞാന്‍ നയിച്ചു വന്നിട്ടുള്ളത്‌. ശാന്തത വേണ്ടയിടങ്ങളില്‍ അതാണ്‌ ഞാന്‍ ഉപയോഗിക്കുന്നത്‌. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ നിങ്ങള്‍ തെറ്റു കണ്ടെത്തുന്നത്‌ എന്നിലാണ്‌. ഇത്തരം വിമര്‍ശനങ്ങള്‍ക്ക്‌ എന്റെ പക്കല്‍ നിന്ന്‌ മറുപടി പ്രതീക്ഷിയ്‌ക്കരുതെന്നും പാട്ടീല്‍ പറഞ്ഞു.

ഒരു രാഷ്ട്രീയക്കാരനെ വിമര്‍ശിയ്‌ക്കേണ്ട രീതി എന്താണെന്ന്‌ സ്വയം തീരുമാനിയ്‌ക്കേണ്ട ഒന്നാണ്‌. തെറ്റും ശരിയും വിലയിരുത്തുന്നത്‌ ജനങ്ങള്‍ക്ക്‌ വിട്ടുകൊടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+