രാഹുല്‍ ഗാന്ധിയെ വധിയ്‌ക്കാന്‍ ചാവേര്‍ സംഘം
ദില്ലി: എഐസിസി ജനറല് സെക്രട്ടറി രാഹുല് ഗാന്ധിയുള്പ്പെടെ ദില്ലിയിലെ വളരെ പ്രധാനപ്പെട്ട വ്യക്തികളെ കൊലപ്പെടുത്താന് ഭീകരസംഘടനയായ ലഷ്കര് ഇ തോയ്ബ രണ്ടു ചാവേര് സംഘങ്ങളെ അയച്ചതായി വെളിപ്പെടുത്തല്.
രഹസ്യാന്വേഷണ വിഭാഗമായ റോ(റിസര്ച്ച് ആന്റ് അനാലിസിസ് വിംഗ്) ഇതുസംബന്ധിച്ച് കേന്ദ്രസര്ക്കാറിന് റിപ്പോര്ട്ട് നല്കി. റോയുടെ റിപ്പോര്ട്ട് പ്രകാരം രണ്ടു ചാവേര് സംഘങ്ങളെയാണ് ദില്ലിയിലേയ്ക്ക് അയച്ചിരിക്കുന്നത്. നാലംഗങ്ങള് വീതമാണ് രണ്ടുസംഘങ്ങളിലുമുള്ളത്.
സംഘാംഗങ്ങള്ക്കു വേണ്ട സഹായങ്ങള് ചെയ്തുകൊടുക്കുന്നത് അക്തര് ഭായി എന്നയാളാണെന്നും റോയുടെ റിപ്പോര്ട്ടില് പറയുന്നു. ഭീകരരുടെ പ്രധാന ലക്ഷ്യം രാഹുല് ഗാന്ധിയാണെന്നും റിപ്പോര്ട്ടില് പറയുന്നുണ്ട്.
ഇതിനിടെ ശനിയാഴ്ച നടന്ന ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട് നാലുപേര് കൂടി അറസ്റ്റിലായിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദില് നിന്നുമാണ് 20നും 25നും ഇടയില് പ്രായമുള്ള നാലുപെരെ പിടികൂടിയത്.
ഇവരില് രണ്ടുപേര് കഴിഞ്ഞ ആറുമാസമായി ഇവിടെ താമസിച്ചുവരുകയാണെന്ന് ചോദ്യം ചെയ്യലില് നിന്നും വ്യക്താമായിട്ടുണ്ട്. മറ്റു രണ്ടുപേര് ഒരാഴ്ചമുമ്പ് ഇവര്ക്കൊപ്പം ചേരുകയായിരുന്നു.
ദില്ലി സ്ഫോടന പരമ്പരയ്ക്കുപിന്നില് പ്രവര്ത്തിച്ചത് സിമി പ്രവര്ത്തകരായ ഖയാമുദീനും അബ്ദുള് സുബാന് എന്ന തൗഖീറുമാകാന് സാധ്യതയുണ്ടെന്ന് ഗുജറാത്ത് പൊലീസ് അറിയിച്ചു. അഹമ്മദാബാദ് സ്ഫോടന പരമ്പരയുമായി ബ്നധപ്പെട്ട് പിടികിട്ടാനുള്ളവരാണ് ഇരുവരും.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications