Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ 1രൂപയ്‌ക്ക്‌ 1കിലോഗ്രാം അരി

ചെന്നൈ: തമിഴ്‌നാട്ടില്‍ റേഷന്‍ അരിയുടെ വില വീണ്ടും കുറച്ചു. ഒരു കിലോഗ്രാം അരിയ്‌ക്ക്‌ ഇപ്പോള്‍ ഒരു രൂപയാണ്‌ വില. അണ്ണാദുരൈ ജന്മശതാബ്ദി ആഘോഷം പ്രമാണിച്ചാണ്‌ സര്‍ക്കാര്‍ റേഷന്‍ അരിയുടെ വില നേര്‍പകുതിയായി കുറച്ചത്‌.

നേരത്തേ ഒരു കിലോഗ്രാം അരിയ്‌ക്ക്‌ രണ്ടുരൂപയായിരുന്നു വില. കരുണാനിധി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തിരഞ്ഞെടുപ്പ്‌ വാഗ്‌ദാനം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു റേഷന്‍ അരിവില 3.50ല്‍ നിന്നും രണ്ടുരൂപയാക്കി കുറച്ചത്‌.

ഒരു രൂപ നിരക്കിലുള്ള അരി വിതരണത്തിന്റെ സംസ്ഥാന തല ഉത്‌ഘാടനം ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം കരുണാനിധി നിര്‍വ്വഹിച്ചു. പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ പ്രതിമാസം 25മുതല്‍ 35 കിലോഗ്രാംവരെ അരി ഒരു രൂപയ്‌ക്ക്‌ ലഭിയ്‌ക്കും.

1.86 കോടി ജനങ്ങള്‍ക്ക്‌ പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിയ്‌ക്കും. 400 കോടി രൂപയുടെ അധിക ബാധ്യതയാണ്‌ ഇതിലൂടെ പ്രതിവര്‍ഷം സംസ്ഥാന ഖജനാവിന്‌ ഉണ്ടാവുക. ഇതോടെ അരിവില കുറച്ച്‌ നല്‍കുന്നതിന്‌ സര്‍ക്കാര്‍ ചെലവിടുന്ന തുക 2,350 കോടിയായി ഉയര്‍ന്നു.

ഒക്ടോബര്‍ രണ്ട്‌ മുതല്‍ ദാരിദ്ര്യരേഖയ്‌ക്ക്‌ താഴേയുള്ളവര്‍ക്ക്‌ അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ്‌ 50രൂപയ്‌ക്ക്‌ ലഭ്യമാക്കുമെന്നും ഡിഎംകെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. വിപണിയില്‍ 67 രൂപ വിലവരുന്ന സാധനങ്ങളാണ്‌ അമ്പത്‌ രൂപയ്‌ക്ക്‌ നല്‍കുകയെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+