മംഗലാപുരത്ത്‌ ബന്ദിനിടെ അക്രമം; നാലു പേര്‍ക്ക്‌ വെട്ടേറ്റു
മംഗലാപുരം: സംഘ്പരിവാര് പ്രവര്ത്തകര്ക്ക് വെട്ടേറ്റതിനെത്തുടര്ന്ന് ശ്രീരാമസേന ആഹ്വാനം ചെയ്ത ബന്ദിനിടെ മംഗലാപുരത്ത് നാലു പേര്ക്ക് വെട്ടേറ്റു.
പറങ്കിപ്പേട്ട, ബന്ഡുവാള് തുടങ്ങി വിവിധ ഭാഗങ്ങളില് സംഘര്ഷാവസ്ഥ തുടരുകയാണ്. സറങ്കിപ്പട്ടിയില് കര്ണാടക ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ രണ്ട് ബസുകള്ക്കുനേരെ കല്ലേറുണ്ടായി. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 140ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാവിലെ ക്രസ്ത്യന് പള്ളികള്ക്കുനേരെ വ്യാപകമായ ആക്രമണമുണ്ടയാതിനെത്തുടര്ന്നാണ് മംഗലാപുരത്ത് സംഘര്ഷം തുടങ്ങിയത്. ഇവിടെ നിരോധനാജ്ഞ നിലവിലുണ്ട്.
ബന്ദ് നടത്താന് അനുവദിക്കില്ലെന്ന് തിങ്കളാഴ്ച കര്ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ പറഞ്ഞിരുന്നുവെങ്കിലും ബന്ദ് ഏതാണ്ട് പൂര്ണ്ണമാണ്. കടകമ്പോളങ്ങള് തുറക്കുകയോ വാഹനങ്ങള് സര്വ്വീസ് നടത്തുകയോ ചെയ്തിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും ചൊവ്വാഴ്ച തുറന്ന് പ്രവര്ത്തിച്ചിട്ടില്ല
മംഗലാപുരത്തെ സംഘര്ഷം കേരളത്തിലേയ്ക്ക് പടരാതിരിക്കാനായി അതിര്ത്തി പ്രദേശങ്ങളായ തലപ്പാടി, മഞ്ചേശ്വരം എന്നിവിടങ്ങളില് പൊലീസ് കനത്ത ജാഗ്രതയിലാണ്.
തിങ്കളാഴ്ച പള്ളികള്ക്കുനേരെ കല്ലേറുണ്ടായ കാസര്ക്കോട്ട് പള്ളികള്ക്ക് പൊലീസ് കാവല് ഏര്പ്പെടുത്തിയിട്ടുണ്ട്. പള്ളിയ്ക്ക് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications