സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ കുട്ടിയെ നോക്കാന്‍ 2വര്‍ഷം അവധിയെടുക്കാം
ദില്ലി: കേന്ദ്രസര്ക്കാര് ജീവനക്കാരുടെ പ്രസവാവധി മൂന്നുവര്ഷമാക്കി. സെപ്റ്റംബര് ഒന്നുമുതല് മുന്കാല പ്രാബല്യത്തോടെ ഇത് നിലവില്വന്നു.
135 ദിവസമുണ്ടായിരുന്ന അവധിയാണ് ഇപ്പോള് 180 ദിവസത്തേയ്ക്ക് നീട്ടിയിരിക്കുന്നത്. പ്രസവത്തിനായി ആറുമാസം വേതനത്തോടുകൂടിയ അവധിയും കുട്ടിയെ നോക്കാനായി രണ്ടുവര്ഷത്തെ വേതനമില്ലാത്ത അവധിയുമാണ് ജീവനക്കാര്ക്ക് ലഭിക്കുക.
രണ്ടുകുട്ടികളുള്ളവര്ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. കുട്ടികളെ പരിചരിക്കാനായി എടുക്കുന്ന രണ്ടുവര്ഷത്തെ അവധി സീനിയോരിറ്റിയെ ബാധിയ്ക്കുകയില്ലെന്നത് ഇതിന്റെ പ്രത്യേകതയാണ്.
ചൈല്ഡ് കെയര് ലീവ് എന്നാണ് കൂടുതലായി എടുക്കുന്ന രണ്ടുവര്ഷത്തെ അവധിയെ വിശേഷിപ്പിക്കുന്നത്. ഒരു കുട്ടിമാത്രമുള്ള സ്ത്രീയ്ക്കും രണ്ടുവര്ഷത്തെ അവധി ലഭിയ്ക്കും.
കുട്ടികള്ക്ക് 18വയസ്സാകുന്നതിനിടെ ഏത് കാലത്ത് വേണമെങ്കിലും ഈ രണ്ടുവര്ഷത്തെ അവധി എടുക്കാവുന്നതാണ്. കുട്ടികള്ക്ക് അസുഖം വരുക, പരീക്ഷക്കാലത്ത് ശ്രദ്ധ നല്കേണ്ടിവരുക എന്നീ സാഹചര്യങ്ങളിലൊക്കെ ഈ അവധിയെടുക്കാവുന്നതാണ്.












Click it and Unblock the Notifications