Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍പുലിയും വിദേശിപ്പുലിയും കാഴ്‌ചക്കാര്‍ക്ക്‌ കൗതുകമായി

Stephen Gates painted as a tiger തൃശൂര്‍: ഇത്തവണത്തെ നാലാം ഓണത്തിന്‌ തൃശ്ശൂരില്‍ നടന്ന പുലിക്കളിയ്‌ക്ക്‌ ഏറെ പ്രത്യേകതകളുണ്ടായിരുന്നു. പെണ്‍പുലി നിരത്തിലിറങ്ങിയതും ഒരു വിദേശി അതും മുന്‍നിര മാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ടര്‍ പുലിവേഷം കെട്ടിയതും കാണികള്‍ക്ക്‌ കൗതുകമായി.

വെപ്പുമുടി വച്ച്‌ പുരുഷന്മാര്‍ പെണ്‍പുലിയായി മാറുന്ന കീഴ്‌വഴക്കത്തിന്‌ ഒരു മാറ്റംകൂടിയായിരുന്നു ഇത്തവണത്തെ പുലിക്കളി. ഇത്തവണ സാക്ഷാല്‍ പെണ്‍പുലി തന്നെയായിരുന്നു കളിയ്‌ക്കെത്തിയത്‌. ബിഷപ്‌ പാലസ്‌ സെന്റര്‍ ടീമിലാണ്‌ പെണ്‍പുലി ഉണ്ടായിരുന്നത്‌.

തൃശൂര്‍ സെവന്‍ത്‌ ഡേ അഡ്വന്റിസ്റ്റ്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അഞ്‌ജലി റോസാണ്‌ പെണ്‍പുലിയായി രംഗത്തെത്തിയത്‌. പുലിക്കളി പ്രേമിയായ പിതാവ്‌ ജോണ്‍സണിന്റെ പ്രോത്സാഹനം മൂലമാണ്‌ അഞ്‌ജലിയ്‌ക്ക്‌ തൃശൂരിന്റെ ആദ്യ പെണ്‍പുലിയാകാന്‍ അവസരം ലഭിച്ചത്‌.

കേരളത്തിന്റെ സാംസ്‌കാരിലെ തലസ്ഥാനത്തെ പുലിക്കളി ക്യാമറയിലാക്കാന്‍ ഇത്തവണ ബിബിസി സംഘവും തൃശൂരിലെത്തിയിരുന്നു. പുലിക്കളിയ്‌ക്കുള്ള ഒരുക്കങ്ങള്‍ കണ്ട്‌ ആവേശം മൂത്ത ബിബിസി റിപ്പോര്‍ട്ടര്‍ സ്‌റ്റീഫന്‍ ഗേറ്റ്‌സും പുലിവേഷം കെട്ടി തെരുവിലിറങ്ങി. കീരംക്കുളങ്ങര ടീമിലായിരുന്നു സ്റ്റീഫന്റെ പ്രകടനം.

വേഷം അഴിക്കാതെതന്നെയായിരുന്നു സ്‌റ്റീഫന്‍ ബിബിസിയ്‌ക്ക്‌ വേണ്ട്‌ റിപ്പോര്‍ട്ടിങ്‌ നടത്തിയതും. അടുത്തവര്‍ഷവും പുലിക്കളിയില്‍ കൂടാന്‍ എത്തുമെന്ന്‌ ഉറപ്പുപറഞ്ഞാണ്‌ സ്‌റ്റീഫന്‍ മടങ്ങിയത്‌. ദേശീയ വാര്‍ത്താ ചാനലുകളായ ഹെഡ്‌ ലൈറ്റും ടുഡേയും പുലിക്കളി തത്സമയം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ എത്തിയിരുന്നു. കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ള എണ്ണൂറോളം പേരാണ്‌ ഇത്തവണ പുലിവേഷം കെട്ടിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+