പീഡനം: സ്വാമിജി അറസ്റ്റില്
കായംകുളം: പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ആശ്രമാധിപനെ പോലീസ് അറസ്‌റ്റു ചെയ്‌തു.
കാര്‍ത്തികപ്പള്ളി കെഎസ്‌ഇബി ഓഫീസിനടുത്തായി സ്ഥിതി ചെയ്യുന്ന ശ്രീമുരുക തിരുവിളയാടല്‍ കോവില്‍ ആശ്രമാധിപന്‍ കരുവാറ്റക്കുന്നില്‍ ബാലകൃഷ്‌ണ(38)നെയാണ് പോലീസ് അറസ്‌റ്റു ചെയ്‌തത്.
മാവേലിക്കര തെക്കേക്കര സ്വദേശിയായ ബാലനെ ഇയാള്‍ കഴിഞ്ഞ മൂന്നു മാസമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
പീഡിപ്പിക്കപ്പെട്ട ബാലനും കുടുംബാംഗങ്ങളും രണ്ടുവര്‍ഷമായി ആശ്രമത്തിലെ സന്ദര്‍ശകരാണ്. ഇതിനിടെ കുട്ടിയുടെ അച്ഛന് വിദേശത്ത് ജോലി കിട്ടി.
ഇത് തന്റെ അനുഗ്രഹത്താലാണെന്നും പൂജകളില്‍ സഹായിക്കാന്‍ മകനെ ആശ്രമത്തില്‍ അയയ്‌ക്കണമെന്നും ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മൂന്നുമാസമായി അവധിദിവസങ്ങളില്‍ കുട്ടി ആശ്രമത്തില്‍ താമസിക്കുന്നുണ്ട്.
ഓണത്തിനുമുമ്പ് വീട്ടിലേക്ക് മടങ്ങിയ കുട്ടി ബന്ധുക്കളോട് പീഡനവിവരം സൂചിപ്പിച്ചു. ഇതെ തുടര്‍ന്ന് ആശ്രമവുമായുള്ള ബന്ധം അവസാനിപ്പിയ്ക്കുന്നതിനായി മകന്റെ പക്കലുള്ള ആശ്രമത്തിലെ മൊബൈല്‍ ഫോണ്‍ തിരിച്ചു നല്കാനായി കുട്ടിയും അമ്മയും ആശ്രമത്തിലെത്തിലെത്തിയിരുന്നു.
എന്നാലിവിടെവെച്ച് ഇയാള്‍ കുട്ടിയുടെ അമ്മയെ അക്രമിയ്ക്കാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. തുടര്‍ന്ന് ഇരുവരും പോലീസിലെത്തി പരാതി നല്കിയതിനെ തുടര്‍ന്നാണ് പീഡനകഥ പുറത്തറിയുന്നത്.
വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ ബാലകൃഷ്‌ണന്‍, ബാലകൃഷ്‌ണസ്വാമിയെന്ന പേരിലാണ് അറിയപ്പെടുന്നത്. ഇയാള്‍ ഒരു വ്യാജസ്വാമിയാണെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications