കുട്ടിയ്‌ക്ക്‌ 1വയസ്സായപ്പോള്‍ അമ്മയ്‌ക്ക്‌ പ്രസവാവധി കിട്ടി
കൊല്ലം: മകന് ഒരു വയസ്സ് കഴിഞ്ഞപ്പോള് അമ്മയ്ക്ക് പ്രസവാവധി കിട്ടി. അതും നിയമയുദ്ധത്തിലൂടെ. ആലുംമൂട് കാവുങ്ങല് മേലേതില് മോനച്ചന്റെ ഭാര്യ മിനിയ്ക്കാണ് കോടതി വിധിയിലൂടെ പ്രസവാവധി അനുവദിച്ച് കിട്ടിയത്.
സഹകരണ ബാങ്കില് ജീവനക്കാരിയാണ് മിനി. ജില്ലാ സഹകരണ ബാങ്കിന്റെ കണ്ണനല്ലൂര് ശാഖയില് പാര്ട് ടൈം കണ്ടിന്ജന്റ് ജീവനക്കാരിയായിരിക്കേ 2007 ആഗസ്റ്റ് 17നാണ് മിനി പ്രസവാവധിയ്ക്ക് അപേക്ഷിച്ചത്. 135 ദിവസത്തെ അവധി അനുവദിക്കുകയും ചെയ്തു.
എന്നാല് 93 ദിവസം കഴിഞ്ഞപ്പല് അവധി റദ്ദാക്കിയതായി കാണിച്ചുകൊണ്ട് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് വന്നു. പാര്ട് ടൈം ജീവനക്കാര്ക്ക് 90 ദിവസത്തെ അവധിയ്ക്കുമാത്രമേ അര്ഹതയുള്ളുവെന്ന കെഎസ്ആര് റൂള്100(2) പ്രകാരമാണ് മിനിയുടെ റദ്ദാക്കിയതെന്നും ഉത്തരവില് വ്യക്തമാക്കിയിരുന്നു.
തുടര്ന്ന് തിരികെ ജോലിയില് പ്രവേശിപ്പിച്ച മിനിയെ വാളകത്തേയ്ക്ക് സ്ഥലം മാറ്റി. ബാങ്കിന്റെ നടപടിയ്ക്കെതിരെ മിനി 2008 ജനുവരി 18ന് ഹൈക്കോടതിയെ സമീപിച്ചു. സ്ഥലംമാറ്റ ഉത്തരവ് കോടതി സ്റ്റേ ചെയ്തതിനെത്തുര്ന്ന് മിനി കണ്ണനല്ലൂരില്ത്തന്നെ ജോലിയില്ത്തുടര്ന്നു.
ഇതിനെതിരെ ബാങ്ക് അപ്പീല് നല്കി. ജില്ലയിലെ 55 ബ്രാഞ്ചുകളില് എവിടെയും ജോലിചെയ്തുകൊള്ളാമെന്ന് എഴുതി ഒപ്പിട്ടുകൊടുത്ത രേഖയും ബാങ്ക് അധികൃതര് കോടതിയില് ഹാജരാക്കിയിരുന്നു. ഇക്കാര്യം കോടതി അംഗീകരിച്ചെങ്കിലും മിനിയെ 10 കിലോമീറ്ററിനുള്ളില് നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു.
ഇതനുസരിച്ച് ഇപ്പോള് മിനി ചന്ദനത്തോപ്പ് ശാഖയിലാണ് ജോലിചെയ്യുന്നത്. തന്റെ കുഞ്ഞിന് രോഗബാധയുണ്ടായതിനെത്തുടര്ന്ന് റദ്ദാക്കപ്പെട്ട പ്രസവാവധിയുടെ തുടര്ച്ചയായി 60 ദിവസത്തെ അവധി കൂടി അനുവദിക്കണമെന്ന് മിനി അപേക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല. തുടര്ന്ന് മിനി വീണ്ടും കോടതിയെ സമീപിച്ചു.
തുടര്ന്നാണ് വെട്ടിക്കുറച്ച പ്രസവാവധി അനുവദിച്ചുകൊണ്ട് കോടതു ഉത്തരവിട്ടിരിക്കുന്നത്. കുട്ടിയുടെ ചികിത്സയ്ക്കായി 60ദിവസം കൂടുതല് അവധിയും കോടതി അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജി തോട്ടത്തില് ബി രാധാകൃഷ്ണനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മകനെ പരിചരിയ്ക്കാനും വിദഗ്ധ ചികിത്സ നല്കാനുമായി മിനി ചൊവ്വാഴ്ചമുതല് അവധിയില് പ്രവേശിയ്ക്കും.












Click it and Unblock the Notifications