ലാവലിന്: സിബിഐ കൂടുതല് സമയം തേടി
ലാവലിന്‍: ആറുമാസത്തെ സമയം സിബിഐ തേടി
കൊച്ചി: എസ്‌എന്‍സി ലാവലിന്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിയ്‌ക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‌കി. ഇതിനൊപ്പം അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സിബിഐ ഹൈക്കോടതി രജിസ്‌ട്രാര്‍ക്ക് കൈമാറിയിട്ടുണ്ട്.
കേസിലെ പ്രധാന പ്രതികളിലൊരാള്‍ കാനഡയിലായതിനാല്‍ ഇയാളില്‍ നിന്നും തെളിവെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് സിബിഐ ഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
ലാവലിന്‍ കേസ് അന്വേഷണത്തിനായി വിട്ടുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിയില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം നല്‌കിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ സിബിഐയുടെ ആവശ്യം ഡിവിഷന്‍ ബഞ്ച് പരിഗണിയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്.
1.30 PM
ലാവലിന് അന്വേഷണം ഇനിയും നീളും
കൊച്ചി: എസ്‌എന്‍സി ലാവലിന്‍ അഴിമതി കേസന്വേഷിയ്‌ക്കുന്നതിന് സിബിഐ കൂടുതല് സമയം തേടും.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ സാവകാശം കൂടി അനവദിയ്‌ക്കണമെന്നാവശ്യപ്പെട്ട് സിബിഐ അധികൃതര്‍ ഉടന്‍ കോടതിയില്‍ അപേക്ഷ നല്‌കിയേക്കും.
ഇതോടെ ഏറെ പ്രമാദമായ ലാവലിന്‍ കേസ് ഇനിയും നീളുമെന്ന കാര്യമുറപ്പായിരിക്കുകയാണ്. ഈ മാസം 18നാണ് അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയ പരിധി അവസാനിക്കുന്നത്.
ഏറെ കോളിളക്കം സൃഷ്ടിച്ച ലാവലിന്‍ കേസില്‍ കെഎസ്‌ഇബി എന്‍ജിനീയര്‍മാര്‍, വൈദ്യുതി ബോര്‍ഡില്‍ നിന്നും വിരമിച്ച ഉന്നതോദ്യസ്ഥര്‍, മുന്‍ ചീഫ് സെക്രട്ടറിമാര്‍, മൂന്നു വൈദ്യുതി മന്ത്രിമാര്‍ തുടങ്ങി നൂറോളം സാക്ഷികളില്‍ നിന്നും സിബിഐ ഇതിനകം മൊഴി എടുത്തിട്ടുണ്ട്.
2007 ഫെബ്രുവരി 12നാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ലാവലിന്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് സിബിഐ അന്വേഷണം ആരംഭിച്ചത്.
10.39 AM
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications