ശബരിനാഥ്‌ കേസ്‌: നടി റോമയെ ചോദ്യം ചെയ്‌തു
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിലൂടെ കോടികള് വെട്ടിച്ച ടോട്ടല് ഫോര് യു ഉടമ ശബരീനാഥുമായുള്ള ബന്ധമുള്ള ചലച്ചിത്ര നടി റോമയെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തതായി സൂചന.
ശബരിയുടെ സ്ഥാപനങ്ങളുടെ ഉത്ഘാടനങ്ങള്ക്ക് എത്തിയ ബന്ധം മാത്രമേ തനിയ്ക്ക് ശബരിയുമായുള്ളവെന്നാണ് താരം വെളിപ്പെടുത്തിയത്. റോമയെ ഉടന് തന്നെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇപ്പോള് പ്രാഥമിക ചോദ്യം ചെയ്യല് മാത്രമാണ് നടന്നത്.
റോമയും ശബരീനാഥും ഒന്നിച്ച് നില്ക്കുന്ന ചിത്രങ്ങളടങ്ങിയ സിഡികള് പൊലീസിന്റെ പക്കലുണ്ട്. ഉത്ഘാടനച്ചടങ്ങുകള്ക്കെത്തിയ നടിയ്ക്ക് താന് വന്തുകയുടെ സമ്മാനങ്ങള് നല്കിയിരുന്നതായി ശബരി ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിരുന്നു.
വിലപിടിപ്പുള്ള ആഭരണങ്ങളും പണവും കൈമാറിയത് മറ്റെന്തെങ്കിലും ഇടപാടിന്റെ പേരിലാണോയെന്നകാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. റോമയെ നായികയാക്കി ഒരു ചിത്രം നിര്മ്മിക്കാന് പദ്ധതിയിടുന്നതിനിടയിലാണത്രേ ശബരി പൊലീസ് വലയിലായത്.
ഉത്ഘാടനച്ചടങ്ങുകള് പങ്കെടുക്കുക മാത്രമേ ഉള്ളുവെന്നാണ് റോമ പറയുന്നതെങ്കിലും അവരെ തന്റെ സ്ഥാപനങ്ങളുടെ അംബാസിഡറാക്കാന് ശബരി തീരുമാനിച്ചിരുന്നതായും വിവരങ്ങളുണ്ട്.












Click it and Unblock the Notifications