15കാരനുമായി ലൈംഗിക ബന്ധം യുവതിയ്ക്ക് ശിക്ഷ
സിഡ്‌നി: കൗമാരക്കാരനായ ബാലനുമൊത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട വീട്ടമ്മയെ കോടതി ശിക്ഷിച്ചു.
വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ ബാര്‍ബറ കേസ് (33) എന്ന യുവതിയാണ് 15കാരനായ ബാലനുമൊത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ ശിക്ഷിയ്‌ക്കപ്പെട്ടത്.
ഇന്റര്‍നെറ്റിലൂടെയാണ് ബാര്‍ബറ ഈ ബാലനെ പരിചയപ്പെട്ടത്. പിന്നീട് ഈ ബാലനെ നേരില്‍ കാണുന്നതിന് വേണ്ടി അമേരിക്കയിലെ വിര്‍ജീനിയയില്‍ നിന്ന് ഓസ്‌ട്രേലിയില്‍ എത്തിയ ബാര്‍ബറ ഇവിടെയുള്ള ഒരു ഒഴിവ് കാല കേന്ദ്രത്തില്‍ ബാലനുമൊത്ത് കഴിഞ്ഞുവെന്നും വിക്ടോറിയയിലെ ബെന്‍ഡിഗോ കോടതി കണ്ടെത്തിയിരുന്നു.
കേസിന്റെ വിചാരണയ്‌ക്കിടെ സുഖവാസ കേന്ദ്രത്തില്‍ വെച്ച് താന്‍ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് ബാര്‍ബറ സമ്മതിച്ചിരുന്നു.
സംഭവത്തില്‍ ബാര്‍ബറയെ 16 മാസത്തെ തടവിന് വിധിച്ചെങ്കിലും ഇനി മേലില്‍ ഇത്തരം കാര്യങ്ങളിലേര്‍പ്പെടില്ലെന്ന ഉറപ്പിന്‍മേല്‍ ശിക്ഷ നടപ്പാക്കുന്നത് തത്‌കാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്.
ബാര്‍ബറയുടെ ശല്യം സഹിയ്‌ക്കാന്‍ വയ്യാതെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‌കിയത്.












Click it and Unblock the Notifications