എഐജിക്ക് 8500 കോടി ഡോളര് വായ്പ
ന്യൂയോര്‍ക്ക്: ലേമാന്‍ ബ്രദേഴ്‌സ് പാപ്പരായതിന് പിന്നാലെ തകര്‍ച്ചയെ അഭിമുഖീകരിച്ച ലോകത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് (എഐജി)യെ കരകയറ്റാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തന്നെ രംഗത്തിറങ്ങി.
കമ്പനിയ്‌ക്ക് താത്‌കാലിക സഹായമായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് 8500 കോടി ഡോളര് വായ്‌പ നല്‌കി. വായ്‌പയ്‌ക്കു പകരമായി എഐജിയിലെ 80 ശതമാനം പൊതു ഓഹരികള്‍ സര്‍ക്കാരിന് നല്‌കണമെന്ന് വ്യവസ്ഥ ചെയ്‌തിട്ടുണ്ട്.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥ 1930കളിലെ സാമ്പത്തിക മാന്ദ്യത്തിന് സമാനമായ അവസ്ഥ നേരിടാന്‍ സാധ്യതയുണ്ടെന്ന വിദഗ്‌ദ്ധരുടെ പ്രവചനങ്ങളെ തുടര്‍ന്നാണ് അമേരിക്കന്‍ ഭരണകൂടം തന്നെ നേരിട്ട് എഐജിയെ കരകയറ്റാന്‍ രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനായി ഫെഡറല്‍ റിസര്‍വില്‍ നിന്നും 4000 കോടി ഡോളറിന്റെ വായ്‌പയ്‌ക്ക് എഐജി അപേക്ഷ നല്‌കിയിരുന്നു.
എന്നാലിതിനോട് അനുകൂല പ്രതികരണമല്ല അന്ന് ഉണ്ടായത്. പക്ഷേ ലീമാന്‍ ബ്രദേഴ്‌സിനും മെറില്‍ ലിഞ്ചിനുമുണ്ടായ തകര്‍ച്ച എഎഫ്‌ആറിനെ മുന്‍ നിലപാടില്‍ ന്നും മാറ്റി ചിന്തിയ്‌ക്കാന്‍ പ്രേരിപ്പിയ്‌ക്കുകയായിരുന്നു.
130 രാജ്യങ്ങളില്‍ പ്രവര്‍ത്തിയ്‌ക്കുന്ന കമ്പനിയ്‌ക്കുണ്ടാകുന്ന ഏതൊരു സാമ്പത്തിക പ്രതിസന്ധിയും അതാത് രാജ്യങ്ങളിലെ ഓഹരി വിപണിയേയും ബാധിയ്‌ക്കുമെന്ന കാര്യമുറപ്പാണ്.
എഐജിയ്‌ക്ക് ഇന്ത്യയിലും സംയുക്ത സംരംഭങ്ങളുണ്ട്. ടാറ്റയുമായുള്ള ടാറ്റ എഐജി ലൈഫ് ഇന്‍ഷൂറന്‍സിലും ടാറ്റ എഐജി ജനറല്‍ ഇന്‍ഷൂറന്‍സിലും 26 ശതമാനമാണ് അവരുടെ പങ്കാളിത്തം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications