ബുദ്ധദേവ്‌ പുകവലി നിര്‍ത്തണമെന്ന്‌ രാംദാസ്‌
ദില്ലി: ബംഗാള് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ പുകവലിശീലം ഉടന് നിര്ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അന്പുമണി രാംദാസ്.
ലക്ഷക്കണക്കിന് ഡോളറിന്റെ വിദേശ സഹായം ബാംഗാളിന് നഷ്ടപ്പെടാതിരിക്കാന് ബുദ്ധദേവിന്റെ ചുണ്ടില് നിന്നും സിഗരറ്റ് ഒഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതു രണ്ടാം തവണയാണ് ആരോഗ്യമന്ത്രി ബുദ്ധദേവിനെ വലിനിര്ത്താന് ഉപദേശിക്കുന്നത്. എന്നാല് ആദ്യതവണ ബുദ്ധദേവിന്റെ പ്രതികരണം ആശാവഹമായിരുന്നില്ല.
സംസ്ഥാനത്തിന്റെ നന്മയ്ക്കുവേണ്ടി പുകവലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തെ വീണ്ടും ഓര്മ്മിപ്പിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസന കാര്യത്തില് തല്പ്പരനായ മന്ത്രി പുകവലി ശീലം ഉപേക്ഷിക്കുന്നതുകൂടി ശ്രദ്ധിക്കണം- രാംദാസ് പറഞ്ഞു.
പുകവലി വിരുദ്ധ പ്രവര്ത്തനങ്ങള്ക്ക് പണം അനുവദിക്കുന്ന ബ്ലൂംബര്ഗ് കേന്ദ്രമായി പ്രവര്ത്തിക്കുന്ന സംഘടന ബംഗാള് സര്ക്കാറിന്റെ അപേക്ഷ ഇതിന് മുമ്പ് ഒട്ടേറെ തവണ തള്ളിയിരുന്നു. ബംഗാളില് പുകവലിക്കുന്നവരുടെ എണ്ണം വളരെക്കൂടുതലാണ് ഇവിടെ 71ശതമാനം പുകവലിക്കാരാണെന്നാണ് കണക്ക്.
ഒക്ടോബര് രണ്ടുമുതല് ജോലിസ്ഥലങ്ങളില് പുകവലി നിരോധനം നടപ്പില് വരുത്തണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്ക്കും കത്തയച്ചതായി മന്ത്രി അറിയിച്ചു.












Click it and Unblock the Notifications