റെയില് ടിക്കറ്റുകള് കൂടുതല് പുതുമകളോടെ
ചെന്നൈ: ഇന്ത്യന്‍ റെയില്‍വെ ടിക്കറ്റുകള്‍ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ റെയില്‍വെ ഒരുങ്ങുന്നു. മേലില്‍ ടിക്കറ്റുകള്‍ പരസ്യങ്ങളുടെ അകമ്പടിയോടെ വിവിധ വര്‍ണങ്ങളിലായിരിക്കും യാത്രക്കാര്‍ക്ക് ലഭിയ്‌ക്കുക.
ദക്ഷിണ റെയില്‍വെയും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിയ്‌ക്കുന്ന ദീപം ആഡ്‌സും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയിലെത്തി. ടിക്കറ്റിന്റെ വലിപ്പം വര്‍ദ്ധിപ്പിച്ചാണ് പരസ്യങ്ങള്‍ക്കുള്ള സ്ഥലം ടിക്കറ്റില്‍ കണ്ടെത്തിയിരിക്കുന്നത്.
അടുത്ത മൂന്ന് കൊല്ലത്തേക്കാണ് കരാര്‍. ഒരു ടിക്കറ്റില്‍ പരസ്യം ചെയ്യുന്നതിന് 80 പൈസയാണ് നിരക്ക്. ചുരുങ്ങിയത് അഞ്ച് ലക്ഷം ടിക്കറ്റിലെങ്കിലും കമ്പനിയ്‌ക്ക് പരസ്യം ചെയ്യേണ്ടി വരും.
പുതിയ പദ്ധതിയിലൂടെ റിസര്‍വ് ടിക്കറ്റുകള്‍ വഴി മൂന്ന് കോടി രൂപയുടെയും അണ്‍ റിസര്‍വഡ് ടിക്കറ്റുകള്‍ വഴി 3.6 കോടി രൂപയുടെയും വരുമാനമാണ് റെയില്‍വെ പ്രതീക്ഷിയ്‌ക്കുന്നത്.
ദക്ഷിണ റെയില്‍വെയുടെ 750 റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴി ദിവസേന ശരാശരി 80000 ടിക്കറ്റുകളാണ് വിറ്റഴിയുന്നത്. ഇതനുസരിച്ച് 24 ലക്ഷം ടിക്കറ്റുകളാണ് ഒരോ മാസവും ദക്ഷിണ റെയില്‍വെ വില്‌ക്കുന്നത്.












Click it and Unblock the Notifications