നാദാപുരത്ത്‌ സിപിഎം ലൈബ്രറിയ്‌ക്ക്‌ തീവച്ചു
നാദാപുരം: നാദാപുരത്ത് ഇരിങ്ങണ്ണൂരില് സിപിഎം ഓഫീസ് പ്രവര്ത്തിക്കുന്ന കെട്ടിടത്തിലെ ഗ്രന്ഥശാലയ്ക്ക് അജ്ഞാതര് തീവച്ചു. ഇവിടെയുണ്ടായിരുന്ന കൊടിമരം നശിപ്പിക്കുകയും ഓഫീസിന് തീയിടാന് ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്.
സംഭവത്തെത്തുടര്ന്ന് സംഘര്ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇരിങ്ങണ്ണൂരില് വന് പൊലീസ് സംഘം കാവലുണ്ട്. സംഭവത്തില് പ്രതിഷേധിച്ച് സിപിഎം പ്രവര്ത്തകര് പ്രതിഷേധ പ്രകടനം നടത്തി.
ബുധനാഴ്ച പുലര്ച്ചെയാണ് ലൈബ്രറിയ്ക്ക് തീവച്ചത്. ഗ്രന്ഥശാലയുടെ വാതില് തകര്ത്ത് അകത്ത് കയറിയ അക്രമികള് പുസ്തകങ്ങള് കൂട്ടിയിട്ട് തീയിടുകയായിരുന്നു. സമീപത്തായി പ്രവര്ത്തിക്കുന്ന സിപിഎം പാര്ട്ടി ഓഫീസിന്റെ വാതിലിനും തീവയ്ക്കാന് ശ്രമിച്ചിട്ടുണ്ട്. ഒരേകെട്ടിടത്തിലാണ് വായനശാലയും പാര്ട്ടി ഓഫീസും പ്രവര്ത്തിക്കുന്നത്.
തീവെയ്പിന് പിന്നില് പ്രവര്ത്തിച്ചവരെ കണ്ടെത്താന് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. വളരെക്കാലമായി ലീഗ്-സിപിഎം സംഘര്ഷം നിലനില്ക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇവിടം.












Click it and Unblock the Notifications