വ്യാജ സന്ദേശം നല്‍കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ ഡിജിപി
തിരുവനന്തപുരം: പൊലീസിനെ വഴിതെറ്റിക്കാനായി വ്യാജഫോണ് സന്ദേശങ്ങള് നല്കുന്നവരെ അറസ്റ്റുചെയ്ത് നിയമനടപടികള് സ്വീകരിക്കുമെന്ന് ഡിജിപി രമണ് ശ്രീവാസ്തവ മുന്നറിയിപ്പ് നല്കി.
ഇതിന് വേണ്ട നിര്ദ്ദേശങ്ങള് എല്ലാ ജില്ലാ പൊലീസ് സൂപ്രണ്ടുമാര്ക്കും സിറ്റി പൊലീസ് കമ്മീഷണര്മാര്ക്കും നല്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള് ഉണ്ടാകാതിരിക്കാന് നടപടികള് സ്വീകരിച്ചുവരുകയാണെന്നും ഇതിനായി നേരിട്ടോ ഫോണ് വഴിയോ ജനങ്ങള്ക്ക് വിവരങ്ങള് നല്കാമെന്നും അദ്ദേഹം പറഞ്ഞു.
പലയിടത്തും ബോംബ് വെച്ചിട്ടുണ്ടെന്നുള്ള രീതിയില് പൊലീസിന് ലഭിക്കുന്ന വ്യാജസന്ദേശങ്ങളുടെ എണ്ണം കൂടുകയാണ്. പൊലീസിന്റെ ശ്രദ്ധ തിരിച്ചുവിട്ട് സാമൂഹ്യ വിരുദ്ധ ശക്തികളെ സഹായിക്കാന് വേണ്ടിമാത്രമാണ് ഇത്തരം ഫോണ്കോളുകളെന്ന് വ്യക്തമായതിനെത്തുടര്ന്നാണ് ഇത്തരക്കാര്ക്കെതിരെ കര്ശനമായ നടപടികള് എടുക്കാന് തീരുമാനിച്ചതെന്നും ഡിജിപി അറിയിച്ചു.












Click it and Unblock the Notifications