മൂന്നാര്‍ ദൗത്യം: കേസുകള്‍ വീണ്ടും ക്രൈംബ്രാഞ്ചിന്‌
തിരുവനന്തപുരം: മൂന്നാറിലെ അനധികൃതമായ ഭൂമി കയ്യേറ്റങ്ങള് ഒഴിപ്പിക്കുന്നത് സംബന്ധിച്ച കേസുകള് വീണ്ടും ക്രൈംബ്രാഞ്ചിനെ ഏല്പ്പിക്കാന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് ഉത്തരവിട്ടു.
സര്ക്കാര് അനുമതിയില്ലാതെ അന്വേഷച്ചുമതല ക്രൈംബ്രാഞ്ചില് നിന്നും എടുത്തുമാറ്റി ലോക്കല് പൊലീസിന് നല്കിയ നടപടിയില് മന്ത്രി ഡിജിപിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
കേസുകള് ആദ്യം അന്വേഷിച്ചത് ക്രൈംബ്രാഞ്ചായിരുന്നു. പിന്നീട് കേസുകള് ലോക്കല് പൊലീസിനെ ഏല്പ്പിക്കാന് ഡിജിപി നിര്ദ്ദേശം നല്കുകയായിരുന്നു. അന്വേഷണം അട്ടിമറിച്ച് ഉന്നതരെ രക്ഷിക്കാന് വേണ്ടിയാണ് കേസ് ലോക്കല് പൊലീസിന് കൈമാറിയതെന്ന് ആരോപണമുണ്ടായിരുന്നു.
ഡിവൈഎസ്പി ജി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇപ്പോള് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. വിരമിച്ച കെഎസ്ഇബി എന്ജിനീയറുടെ ഭാര്യയുടെ പേരലുള്ള മൂന്നാര് വുഡ്സ് റിസോര്ട്ട്, ബിസിജി ഗ്രൂപ്പിന്റെ റിസോര്ട്ടുകള്, സിപിഎം നേതൃത്വവുമായി ബന്ധമുള്ള ചൈനാ സുനിലിന്റെ ബി-6 റിസോര്ട്ട്, എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ക്രൈംബ്രാഞ്ചില് നിന്നും ലോക്കല് പൊലീസിന് കൈമാറിയവയില് പ്രധാനപ്പെട്ടവ.
വിഎസ് സര്ക്കാറിന്റെ ഭരണനേട്ടമായി കൊട്ടിഘോഷിക്കപ്പെട്ട മൂന്നാര് ഒഴിപ്പിക്കല് ഇപ്പോള് ഏതാണ്ട് നിര്ജ്ജീവമായ അവസ്ഥയിലാണ്. സംഘത്തലവന്മാരെ മാറ്റിയെങ്കിലും ദൗത്യസംഘം ഇപ്പോഴും മൂന്നാറില് തുടരുന്നുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications