വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അന്തിമാനുമതി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിനായി കേന്ദ്രത്തിന്റെ പരിഗണനയ്‌ക്ക് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കരാറിന് അനുമതി ലഭിച്ചു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി എം. വിജയകുമാറിന്റെ ഓഫീസ് ആണ് ഇക്കാര്യമറിയിച്ചത്.
നേരത്തെ തുറമുഖത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. കേന്ദ്ര മന്ത്രിസഭയുടെ അനുമതി കൂടി ലഭിച്ചതോടെ തുറമുഖ നിര്‍മാണ പദ്ധതിയ്‌ക്ക് മുന്നിലുണ്ടായിരുന്ന തടസ്സങ്ങള്‍ മാറിയിരിക്കുകയാണ്.
മൂന്ന് കമ്പനികളുടെ കണ്‍സോര്‍ഷ്യമായ ലാന്‍കോ ഇന്‍ഫ്രാടെക് കണ്‍സോര്‍ഷ്യത്തിനാണ് തുറമുഖ വികസന കരാര്‍ നല്‌കിയിരിക്കുന്നത്. ബിഒടി വ്യവസ്ഥ പ്രകാരം നിര്‍മിയ്‌ക്കുന്ന തുറമുഖം മുപ്പത് വര്‍ഷം കഴിഞ്ഞാല്‍ സര്‍ക്കാരിന് സ്വന്തമാകും.
5843 കോടി രൂപ ചെലവ് പ്രതീക്ഷിയ്‌ക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications