കെഎസ്ഇബി പൊതുമേഖലയില് നിര്ത്താന് ശ്രമിയ്ക്കും; വിഎസ്
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിനെ പൊതു മേഖലയില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
കെഎസ്‌ഇബി പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ കേരള സര്‍ക്കാര്‍ ഏറെക്കാലമായി ശ്രമിയ്‌ക്കുകയാണ്. എന്നാല്‍ കേന്ദ്രം സ്വീകരിച്ചികരിയ്‌ക്കുന്ന നിലപാട് ഇതിന് വിരുദ്ധമാണെന്ന് വിഎസ് ചൂണ്ടിക്കാട്ടി.
മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യവത്‌ക്കരണ നയങ്ങള്‍ ആഗോളവ്യാപകമായി തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ഇത്തരം നിലപാടുകള്‍ തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം.
വൈദ്യുതി ബോര്‍ഡിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും യോഗം ചേരാന്‍ മന്ത്രിസഭ തീരുമാനിച്ചുവെന്ന് വിഎസ് അറിയിച്ചു.
ക്രൂഡ് ഓയിലിന്റെ വിലയിന്‍ വന്‍ കുറവ് ഉണ്ടായ സാഹചര്യത്തില്‍ ഇന്ധന വില കുറയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു. ചെങ്ങറ ഭൂ സമരത്തിനിടെ അസുഖം മൂലം മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് 5000 രൂപ ധനസഹായംസര്‍ക്കാര്‍ മ്‌ന്ത്രിസഭ പ്രഖ്യാപിച്ചു.












Click it and Unblock the Notifications