കറാച്ചിയില്‍ പ്രതിദിനം 100 സ്‌ത്രീകള്‍ മാനഭംഗത്തിനിരകളാകുന്നു
കറാച്ചി: പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചിയില് പ്രതിദിനം 100 സ്ത്രീകള് മാനഭംഗത്തിനിരയാകുന്നുണ്ടെന്ന് വെളിപ്പെടുത്തല്. കറാച്ചിയിലെ അഡീഷണല് പൊലീസ് സര്ജന് സുള്ഫിക്കര് സിയാല് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വീട്ടു ജോലിക്കാരായ സ്ത്രീകളാണത്രേ മിക്കപ്പോഴും ലൈംഗികമായ അതിക്രമങ്ങള്ക്ക് ഇരകളാകുന്നത്. ഇത്തരം നൂറോളം സംഭവങ്ങള് നടക്കുന്നുണ്ടെങ്കിലും ഇവയില് വെറും 0.5ശതമാനം മാത്രമാണ് റിപ്പോര്ട്ട് ചെയ്യപ്പെടുന്നത്.
പാകിസ്താനിലെ വൈദ്യപരിശോധനാ നടപടിക്രമങ്ങളുടെ ദൈര്ഘ്യവും നീതിന്യായ വ്യവസ്ഥിതിയും മൂലമാണ് പല സംഭവങ്ങളും റിപ്പോര്്ട്ട് ചെയ്യപ്പെടാത്തത്.
കറാച്ചി നഗരത്തിനുള്ളിലാണ് സ്ത്രീകള്ക്കെതിരെയുള്ള ഇത്തരം അക്രമങ്ങള് ഏറെയും നടക്കുന്നത്. ഇരകളാക്കപ്പെടുന്നവരില് പലര്ക്കും സംഭവം പുറത്തുപറയാനും നീതി തേടാനുമുള്ള ധൈര്യമില്ല- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications