യെമനില് സ്ഫോടനം; മരിച്ചവരില് മലയാളിയും
സാന: യെമന്റെ തലസ്ഥാനമായ സാനയിലെ യുഎസ് എംബസിയ്ക്ക് നേരെ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ പത്ത് മരണം. മരിച്ചവരില്‍ ഒരു മലയാളി ഉള്‍പ്പെട്ടതായും വിവരമുണ്ട്. എന്നാലിത് സ്ഥീരികരിച്ചിട്ടില്ല.
സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച കാര്‍ എംബസിയിലേക്ക് ഓടിച്ചു കയറ്റി സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാര്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ തീവ്രവാദികള്‍ റോക്കറ്റാക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഈ വര്‍ഷം ഇത് രണ്ടാമത്തെ തവണയാണ് യമനിലെ യുഎസ് എംബസിയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്.
സ്ഫോടനത്തെ തുടര്‍ന്ന് എംബസി വളപ്പില്‍ തീപ്പടര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതെ സമയം യുഎസ് എംബസിയിലെ ജീവനക്കാരില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications