പണത്തിനായി മോഡല്‍ കന്യകാത്വം വില്‍പനയ്‌ക്ക്‌ വച്ചു
ലണ്ടന്: അമേരിക്കയില് വിദ്യാര്ത്ഥിനി പഠനച്ചെലവുകള്ക്ക് പണം സ്വരൂപിക്കാന് സ്വന്തം കന്യകാത്വം ലേലത്തിന് വച്ചതിന് പിന്നാലെ വീണ്ടും സമാനസംഭവം. ഇത്തവണ ഇറ്റലിക്കാരിയായ ഫാഷന് മോഡല് റാഫെല്ല ഫികോയാണ് തന്റെ കന്യകാത്വം വില്പ്പനയ്ക്ക് വച്ചിരിക്കുന്നത്.
ഒരു മില്യണ് യൂറോ(6,592,559.16 രൂപ)യ്ക്കാണ് ഷോഗേളും മെന്സ് മാഗസിന്റെ മോഡലുമായ റാഫെല്ല തന്റെ കന്യകാത്വം വില്പനയ്ക്ക് വിച്ചിരിക്കുന്നത്. ഇറ്റലിയുടെ തലസ്ഥാനമായ റോമില് ഒരു വീടുവാങ്ങുക അഭിനയക്ലാസുകളില് പങ്കെടുക്കാനുള്ള പണം സ്വരൂപിയ്ക്കുക എന്നീ ലക്ഷ്യങ്ങള്ക്കുവേണ്ടിയാണ് റാഫെല്ല ഇത്തരമൊരു തീരുമാനമെടുത്തത്.
ആരാണ് തനിക്കുവേണ്ടി പണം നല്കാന് തയ്യാറാവുകയെന്ന് കാണാന് ക്ഷമയറ്റ് കാത്തിരിക്കുകയാണ് റാഫെല്ല. പണം നല്കാന് തയ്യാറായി മുന്നോട്ടുവരുന്നയാള് ഒരു വികൃതരൂപിയാണെങ്കില് താനാ വാഗ്ദാനം തള്ളിക്കളയുമെന്നും ഒരു കപ്പ് വൈന് കഴിച്ച് അക്കാര്യം മറന്നുകളയുമെന്നാണ് ഇവര് പറയുന്നത്.
അഭിനയരംഗത്ത് വളര്ന്നുവരുന്ന ഒരുതാരംകൂടിയാണ് റാഫെല്ല. പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബ്രദറിന്റെ ഇറ്റാലിയന് പതിപ്പില് ഈ വര്ഷമാദ്യം ഈ താരം പ്രത്യക്ഷപ്പെട്ടിരുന്നു.
കുടുംബവും റാഫെല്ലയുടെ പ്രവൃത്തികള്ക്ക് പൂര്ണ പിന്തുണയേകി പിന്നിലുണ്ട്. തന്റെ സഹോദരിയ്ക്ക് ഒരിക്കലും കാമുകനുണ്ടായിട്ടില്ലെന്നും അവള് ഒരു കന്യകയാണെന്നുള്ളകാര്യം ഉറപ്പാണെന്നും റാഫെല്ലയുടെ സഹോദരനും പറയുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications