സാത്താനെ ആരാധിക്കുന്നവര്‍ നാലു കുട്ടികളെ കൊന്നു തിന്നു
മോസ്കോ: സാത്താനെ ആരാധിക്കുന്ന സംഘം നാലു കൗമാരക്കാരെ കൊലപ്പെടുത്തി അവരുടെ ശരീരഭാഗങ്ങള് പാകംചെയ്തു കഴിച്ചു.
റഷ്യയിലെ യാരോസ്ലാവല് പ്രവിശ്യയിലാണ് സംഭവം നടന്നത്. പതിനാറും പതിനേഴും വയസ്സ് പ്രായമുള്ള മൂന്നു പെണ്കുട്ടികളെയും ഒരു ആണ്കുട്ടിയെയുമാണ് സംഘം കൊലപ്പെടുത്തിയത്.
കൊലപ്പെടുത്തുന്നതിന് മുമ്പ് ഇവരെ അമിതമായി മദ്യം കുടിപ്പിച്ചിരുന്നുവെന്നും ഇവരുടെ ശരീരത്തില് 666തവണ വെട്ടിയതിന്റെ പാടുകളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 666 എന്നത് സാത്താനെ ആരാധിക്കുന്നവര് അടയാളമായി ഉപയോഗിക്കുന്ന സംഖ്യയാണെന്നാണ് കരുതപ്പെടുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിക്കോളായ് ഒഗലോബായ്ക്ക് എന്നയാളാണത്രേ ഇവരുടെ സംഘത്തലവന്. ഇയാള് താമസിക്കുന്ന സ്ഥലത്തിനടുത്തുനിന്നാണ് കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള് കണ്ടെടുത്തത്
കൊല്ലപ്പെട്ട കുട്ടികളെ ജൂണ് മാസം മുതല് വീട്ടില് നിന്നും കാണാതായിരുന്നുവത്രേ.












Click it and Unblock the Notifications