നാനോ ഫാക്ടറിക്ക് 1000 ഏക്കര് ഭൂമി നല്കാമെന്ന് കര്ണാടക
ബാംഗ്ലൂര്‍: നാനോ ഫാക്ടറിയ്‌ക്കായി ആയിരം ഏക്കറോളം ഭൂമി വാഗ്‌ദാനം ചെയ്‌ത കര്‍ണാടക സര്‍ക്കാരുമായി ടാറ്റ സംഘം ചര്‍ച്ച നടത്തുന്നു.
ബുധനാഴ്‌ച രാവിലെ ടാറ്റ മോട്ടോഴ്‌സ് എംഡി രവികാന്ത് മുഖ്യമന്ത്രി യെദ്യൂരപ്പയുമായി ചര്‍ച്ച നടത്തി. മറ്റു സര്‍ക്കാര്‍ പ്രതിനിധികളുമയുള്ള പ്രതിനിധി സംഘത്തിന്റെ ചര്‍ച്ച തുടരുകയാണ്.
ഭൂപ്രക്ഷോഭം മൂലം ബംഗാളിലെ സിംഗൂരില്‍ നാനോ ഫാക്ടറിയുടെ പ്രവര്‍ത്തനം സ്‌തംഭിച്ച സാഹചര്യത്തില്‍ കര്‍ണാടകയുടെ വാഗ്‌ദാനത്തെ ഗൗരവമായാണ് തങ്ങള്‍ കാണുന്നതെന്ന് രവികാന്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കര്‍ണാടകയിലെ ദാര്‍വാഡയിലാണ് ഫാക്ടറിയ്‌ക്കായി 1000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വാഗ്‌ദാനം നല്‌കിയിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications