ഇന്ത്യന് ഓഹരി വിപണി തകര്ച്ചയിലേക്ക് കൂപ്പു കുത്തുന്നു
മുംബൈ: ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുകയാണെന്ന ധാരണയ്‌ക്ക് ശക്തി പകര്‍ന്നു കൊണ്ട് ഓഹരി വിപണിയില്‍ വ്യാഴാഴ്‌ചയും തകര്‍ച്ചയോടെ തുടക്കം.
തുടര്‍ച്ചയായി ഏഴാം ദിവസവും നഷ്ടത്തില്‍ അവസാനിപ്പിച്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ എട്ടാം ദിവസവും തകര്‍ച്ച തുടരുകയാണ്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്‌ക്കുണ്ടായ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണികളില്‍ പ്രതിഫലിയ്‌ക്കുന്നത്.
രാവിലെ 550 പോയിന്റ് നഷ്ടത്തില്‍ 12,713 പോയിന്റിലാണ് സെന്‍സെക്‌സ് വ്യാപാരം ആരംഭിച്ചത്. ആരംഭിച്ചയുടനെ സൂചികയില്‍ 700 പോയിന്റ് ഇടിവുണ്ടായി. ദേശീയ സൂചികയായ നിഫ്‌റ്റി 200 പോയിന്റ് ഇടിഞ്ഞ് സൂചിക 3799 ലെത്തി.
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റു തുലയ്‌ക്കുന്നതാണ് വിപണിയിലെ ഇടിവിന് കാരണം.
പണമൊഴുക്കി അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിയ്‌ക്കാനുള്ള ഫെഡറല്‍ റിസര്‍വിന്റെ ശ്രമങ്ങള്‍ ഫലം കാണുന്നില്ലായെന്ന് തന്നെയാണ് സൂചനകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയക്കാണ് അമേരിക്കന്‍ ഓഹരി വിപണികള്‍ സാക്ഷ്യം വഹിയ്‌ക്കുന്നത്.
അമേരിക്കന്‍ പ്രതിസന്ധി കൊറിയയിലെയും ജപ്പാനിലെയും വിപണികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. വിപണി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാങ്ക് ഓഫ് ജപ്പാന്‍ 1.5 ട്രില്യണ്‍ യെന്‍ അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications