കര്ഷക ആത്മഹത്യ: സോണിയക്കും പവാറിനുമെതിരെ കേസ്
അകോല: കര്‍ഷകനായ പിതാവിന്റെ ആത്മഹത്യയ്‌ക്ക് പിന്നില്‍ സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളാണെന്ന് കാണിച്ച് മഹാരാഷ്ട്ര സ്വദേശിയായ ദിലീപ് ഖട്ടോലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കൃഷി മന്ത്രി ശരത് പവാറും ഉള്‍പ്പടെ 15 പേരെ പ്രതി ചേര്‍ത്താണ് ഖട്ടോലെ കേസ് നല്‌കിയിരിക്കുന്നത്.
പരുത്തി കര്‍ഷകനായിരുന്ന പിതാവ് ഷാലിഗ്രാം ഖട്ടോലെയുടെ ആത്മഹത്യയ്‌ക്കിടയാക്കിയത് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയങ്ങളാണെന്നാണ് ദിലീപിന്റെ ആരോപണം.
അകോല ജില്ലാ കോടതിയിലാണ് ഇയാള്‍ കേസ് നല്‌കിയിരിക്കുന്നത്. കേസ് ഈ മാസം 26ന് കോടതി പരിഗണിയ്‌ക്കും. 2007 ഒക്ടോബറിലാണ് ദിലീപിന്റെ പിതാവ് ആത്മഹത്യ ചെയ്‌തത്.












Click it and Unblock the Notifications