ചന്ദ്രയാന് രണ്ടിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി
ദില്ലി: ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണത്തിന് ആരംഭം കുറിയ്‌ക്കാനിരിക്കെ ചന്ദ്രോപരിതലത്തിലെ പര്യവേഷണം ലക്ഷ്യമിട്ടുള്ള ചന്ദ്രയാന്‍ രണ്ട് പദ്ധതിയ്‌ക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പദ്ധതിയ്‌ക്ക് പച്ചക്കൊടി കാണിച്ചിരിയ്‌ക്കുന്നത്.
ചന്ദ്രോപരിതലത്തില്‍ റോവര്‍ ഇറക്കി അവിടത്തെ ധാതു പദാര്‍ത്ഥങ്ങളെക്കുറിച്ച് പഠിയ്‌ക്കുകയാണ് ചന്ദ്രയാന്‍ രണ്ടിന്റെ ലക്ഷ്യം.
ഇതിന്റെ പ്രാഥമിക സാങ്കേതിക ചര്‍ച്ചകള്‍ നേരത്തെ ആരംഭിച്ചിരുന്നു. 2011-12ല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ശാസ്‌ത്രജ്ഞന്‍മാരുടെ ശ്രമം.
റഷ്യന്‍ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിച്ചപ്പോള്‍ ഇത് സംബന്ധിച്ച് ഐഎസ്‌ആര്‍ഒയും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയും ധാരണയിലെത്തിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications