ലാവലിന്: സിബിഐക്ക് വിമര്ശനം
കൊച്ചി: ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട എസ്‌എന്‍എസി ലാവലിന്‍ കേസന്വേഷണം പൂര്‍ത്തിയാക്കുന്നതിന് സമയപരിധി നീട്ടി ചോദിച്ച സിബിഐയ്‌ക്ക് രൂക്ഷ വിമര്‍ശനം.
കഴിഞ്ഞ ആറുമാസമായി അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി അന്വേഷണം വൈകിയെന്നും സൂചിപ്പിച്ചു.
അടുത്ത ചൊവ്വാഴ്‌ച കേസിന്റെ മുഴുവന്‍ രേഖകള്‍ ഹാജരാക്കണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്. രേഖകള്‍ പരിശോധിച്ചതിന് ശേഷമെ സമയപരിധി നീട്ടുന്ന കാര്യം പരിഗണിയ്‌ക്കുകയുള്ളൂ.
ലാവലിന്‍ അന്വേഷണം നീട്ടുന്നത് തിരഞ്ഞെടുപ്പ് കഴിയുന്നതിന് വേണ്ടിയാണോയെന്നും കോടതി ചോദിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ നേരത്തെ കോടതി അനുവദിച്ച സമയപരിധി സെപ്‌റ്റംബര്‍ 18ന് അവസാനിയ്‌ക്കാനിരിക്കെയാണ് സിബിഐ വീണ്ടും സമയം അനുവദിയ്‌ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‌കിയത്.
അന്വേഷണം കാനഡയിലേക്ക് വ്യാപിപ്പിയ്‌ക്കേണ്ടതിനാല്‍ ആറു മാസത്തെ സമയം കൂടി വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications