സിപിഐ എക്സിക്യൂട്ടീവ് തുടങ്ങി
തിരുവനന്തപുരം: ബുധനാഴ്‌ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തുടര്‍ച്ചയായി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു.
പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിയ്‌ക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ യോഗം പാര്‍ട്ടിയുടെ അന്തിമ നിലപാട് കൈക്കൊള്ളും.
സെസ് വിഷയത്തില്‍ ഇടതു മുന്നണിയുടെ നിര്‍ണായക യോഗം വെള്ളിയാഴ്‌ച ചേരാനിരിക്കെ ഇക്കാര്യത്തില്‍ കടുത്ത നിലപാടുകള്‍ സിപിഐ സ്വീകരിയ്‌ക്കാതിരിയ്‌ക്കുന്നത് തടയുന്നതിന് വേണ്ടിയുള്ള സമ്മര്‍ദ്ദം ശക്തമാണ്.
സെസിനെക്കുറിച്ച് പഠിച്ച കാനം രാജേന്ദ്രന്‍ കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.
സെസിനെതിരെ നിലപാട് സ്വീകരിച്ച് വ്യവസായവത്‌ക്കരണത്തെ പാര്‍ട്ടി പിന്നോട്ടടിച്ചുവെന്ന പ്രതിച്ഛായ വരുത്താന്‍ സിപിഐ ആഗ്രഹിയ്‌ക്കുന്നില്ല. കര്‍ശന നിലപാടുകളോടെ സെസ് അനുവദിയ്‌ക്കാമെന്നായിരിക്കും സിപിഐ ഇക്കാര്യത്തില്‍ സ്വീകരിയ്‌ക്കുന്ന നിലപാട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications