സ്വര്‍ണത്തിന്‌ ഒറ്റദിവസം കൊണ്ട്‌ 600 രൂപ കൂടി
കൊച്ചി: അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്ന്നുള്ള പരിഭ്രാന്തിയും രൂപയുടെ വിലയിടിവും സ്വര്ണവില കുത്തനെ ഉയര്ത്തി.
വ്യാഴാഴ്ച പവന് വില 8800 രൂപയില് നിന്നും 9400 രൂപയായി വര്ധിച്ചു. ഒറ്റദിവസം കൊണ്ട് 600 രൂപയുടെ വര്ധനയാണ് ഉണ്ടായിരിക്കുന്നത്. 10 ഗ്രാം തങ്കത്തിന്റെ വില 11,800 രൂപയില് നിന്നും 12. 750 രൂപയായി ഉയര്ന്നു. ന്യൂയോര്ക്കിലെ വിപണിയില് ട്രോയ് ഓണ്സിന്(31.1ഗ്രാം) ബുധനാഴ്ച 784 ഡോളറായിരുന്നത് വ്യാഴാഴ്ച രാവിലെ 893 ഡോളര്വരെ ഉയര്ന്നു.
26വര്ഷത്തിനിടെ ഇതാദ്യമായാണ് സ്വര്ണവില ഒറ്റ ദിവസം കൊണ്ട് 11 ശതമാനത്തിലേറെ ഉയര്ന്നത്. സ്വര്ണത്തിലുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ ഉയര്ച്ച ഏഴുമുതല് എട്ടുശതമാനംവരെ വരും.
ജൂലൈയില് പവന്വില 9960ആയശേഷം കുറയുകയായിരുന്നു. ഓണത്തിന്റെ തലേദിവസം ഇത് 8480 രൂപവരെ താഴ്ന്നു. വ്യാഴാഴ്ച ഓഹരി വിപണിയിലുണ്ടായ തകര്ച്ചയെത്തുടര്ന്ന് ഒരു കൂട്ടം നിക്ഷേപകര് സ്വര്ണത്തിലേയ്ക്കു തിരിഞ്ഞതാണ് രാജ്യാന്തര വിപണിയില് വില കൂട്ടിയത്.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്ന്നുള്ള പരിഭ്രാന്തി കെട്ടടങ്ങുന്നതോടെ വില താഴുമെന്നാണ് കണക്കുകൂട്ടല്. വില വര്ധന വ്യാപാരത്തോതില് ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications