ഏഴുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊന്നു
ബാംഗ്ലൂര്‍: ഏഴുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തി. ബാംഗ്ലൂരിലെ ഭൂപസാന്ദ്രയ്‌ക്കടുത്തുള്ള ഒരു തോട്ടത്തിലാണ് വ്യാഴാഴ്‌ച വൈകീട്ട് ബാലികയുടെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്‌ച പുലര്‍ച്ചെമുതല്‍ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായിരുന്നു. ഇതെത്തുടര്‍ന്ന് മാതാപിതാക്കള്‍ സഞ്‌ജയ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ബുധനാഴ്‌ച രാത്രി പത്തരയോടെയാണ് കുട്ടിയും മാതാപിതാക്കളും ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ അഞ്ചരയ്‌ക്ക് എഴുന്നേല്‍ക്കുമ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് സമീപത്തെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും ഫലം കാണാതായപ്പോള്‍ രാവിലെ പതിനൊന്നു മണിയോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെ വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തോട്ടത്തില്‍ പശുവിനെ മേയ്‌ക്കാന്‍ പോയ ബാലനാണ് മൃതദേഹം ആദ്യമായി കണ്ടത്. ഗുല്‍ബര്‍ഗയില്‍ കെട്ടിട നിര്‍മ്മാണത്തൊഴിലാണിയാണ് കുട്ടിയുടെ പിതാവ്.












Click it and Unblock the Notifications