കൗമാരക്കാരായ കമിതാക്കളെ വീട്ടുകാര്‍ കൊലപ്പെടുത്തി
നോയ്ഡ: ഉത്തര്പ്രദേശില് നോയ്ഡയ്ക്കടുത്തുള്ള ബയിര് ഗ്രാമത്തില് കൗമാരക്കാരായ കമിതാക്കളെ കൊന്ന് തീയിട്ടു. ആണ്കുട്ടിയും പെണ്കുട്ടിയും ദളിത വിഭാഗത്തില്പ്പെടുന്നവരാണെങ്കിലും പെണ്കുട്ടിയുടെ കുടുംബം ആണ്കുട്ടിയുടെ കുടുംബത്തേയ്ക്കാള് ജാതിപരമായി ഉയര്ന്നതായതുകൊണ്ടാണ് ഇവരെ കൊലപ്പെടുത്താന് തീരുമാനമുണ്ടായത്.
കൊലപാതകികള് ആണ്കുട്ടിയുടെ ജനനേന്ദ്രിയം ഛേദിച്ചുകളഞ്ഞതായും ഗ്രാമവാസികളില് ചിലര് വെളിപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടുകാരിയായ രേഖയും പതിനേഴുകാരന് സോനുവുമാണ് കൊല്ലപ്പെട്ടത്.
ഗൗതം ബുദ്ധ നഗര് ജില്ലയിലെ കാകൊര് പൊലീസ് സ്റ്റേഷന് സമീപത്തുള്ള കാട്ടുപ്രദേശത്തുവച്ചാണ് രേഖയെയും സോനുവിനെയും കൊലപ്പെടുത്തിയത്. രണ്ടുപേരെയും മോശമായ സാഹചര്യത്തില് പെണ്കുട്ടിയുടെ വീട്ടുകാര് കണ്ടെത്തിയതിനെത്തുടര്ന്നാണ് കൊലപാതകം നടന്നതെന്നാണ് സൂചന.
പെണ്കുട്ടിയെ ദുപ്പട്ട കഴുത്തില്മുറിക്കിയാണ് കൊലപ്പെടുത്തിയത്. സോനുവിനെ മര്ദ്ദിച്ചുകൊല്ലുകയായിരുന്നു. ഇവരുടെ പ്രണയം മുമ്പേതന്നെ വീട്ടുകാര്ക്ക് അറിയാമായിരുന്നുവെന്നും പെണ്കുട്ടിയുടെ വീട്ടുകാര് ഇവരോട് പരസ്പരം കാണരുതെന്ന് പലതവണ നിര്ദ്ദേശിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
ഈ വിലക്ക് ലംഘിച്ചതിനെത്തുടര്ന്ന് താരതമ്യേന പണക്കാരായ പെണ്കുട്ടിയുടെ കുടുംബമാണ് അപമാനമുണ്ടാകുമെന്ന് കരുതി രണ്ടുപേരെയും കൊലപ്പെടുത്താന് പദ്ധതിയിട്ടതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില് രേഖയുടെ മുത്തച്ഛനെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
കൊലപാതകത്തെത്തുടര്ന്ന് പെണ്കുട്ടിയുടെ പിതാവും മറ്റു ചില ബന്ധുക്കളും ഒളിവില്പ്പോയിരിക്കുകയാണ്. സംഭവത്തെത്തുടര്ന്ന് സാമുദായിക കലാപം ഉണ്ടാകാതിരിക്കാന് സ്ഥലത്ത് കൂടുതല് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications